newsKeralaLatest NewsNewsIndiaNews

സ്വർണവില: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും മാറ്റമില്ലാതെ രണ്ടാം ദിവസവും

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ രണ്ടാം ദിവസവും തുടരുന്നു. വ്യാഴാഴ്ച്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വർധിച്ചിരുന്നു. വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും വിലയിൽ മാറ്റമുണ്ടായിട്ടില്ലല്ല. പവന് 39,640 രൂപയും ഗ്രാമിന് 4955 രൂപയുമാണ് നിലവിലെ സ്വർണവില. ഗ്രാമിന് 4935 രൂപയും പവന് 39,480 രൂപയുമായിരുന്നു ഏപ്രിൽ 13 ലെ സ്വർണവില.

വരും ദിവസങ്ങളിൽ സ്വർണവില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർ‌ച്ച് മാസത്തിൽ സ്വര്‍ണവില പവന് 40,000 കടന്നിരുന്നു. ഏപ്രിൽ 4,5,6 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില.

ദേശീയതലത്തിലും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹിയിൽ 24 കാരറ്റിന് 54,060 രൂപയും 22 കാരറ്റിന് 49,550 രൂപയുമാണ് സ്വർണവില.

shortlink

Related Articles

Post Your Comments

Related Articles


Back to top button