മുംബൈ: എ.ടി.എമ്മില്‍ നിറയ്ക്കാനുള്ള പണവുമായി മുങ്ങിയ വാൻ ഡ്രൈവർ പിടിയിൽ.
82 ലക്ഷം രൂപയുമായി മുങ്ങിയ ആളാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ കൊപര്‍ഖൈറാണേ സ്വദേശി സന്ദീപ് ദാല്‍വി (35) ആണ് പിടിയിലായത്. 24 മണിക്കൂറിനകമാണ് ഇയാളെ മുംബൈ പോലീസ് പിടികൂടിയത്.
നവി മുംബൈയിലെ വിവിധ എ.ടി.എമ്മുകളില്‍ നിറയ്ക്കാനുള്ള, 82.50 ലക്ഷം രൂപ നിറച്ച പെട്ടിയും വാനുമായാണ് ഇയാള്‍ കടന്നുകളഞ്ഞത്.
ഒപ്പമുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ ഉല്‍വേയിലെ ഒരു എ.ടി.എമ്മില്‍ പണം നിറയ്ക്കുകയും സുരക്ഷാ ജീവനക്കാരന് കാവല്‍ നില്‍ക്കുകയും ചെയ്യുന്നതിനിടെയാണ് സന്ദീപ് കടന്നു കളഞ്ഞത്.
അറസ്റ്റിലായ സമയത്ത് 41,800 രൂപയായിരുന്നു സന്ദീപിന്റെ പക്കലുണ്ടായിരുന്നത്.
അയ്യായിരം രൂപ മദ്യത്തിനു വേണ്ടി ചിലവഴിച്ചെന്നും ആയിരം രൂപ ടിപ്പ് ആയി ഒരു ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയെന്നും സന്ദീപ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ സന്ദീപിനെ ഏപ്രില്‍ 20 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Post Your Comments