കൊച്ചി: തന്റെ കൈനീട്ടം നൽകൽ വിവാദമാക്കിയവരെ പരിഹസിച്ച് സുരേഷ് ഗോപി എം.പി. കാറിലിരുന്ന് കൊണ്ട് സ്ത്രീകൾക്ക് കൈനീട്ടം നൽകിയതും, അവർ താരത്തിന്റെ കാൽ തൊട്ട് വണങ്ങിയതും ഏറെ വിവാദമായിരുന്നു. സ്ത്രീകൾ കാൽ തൊട്ട് വാങ്ങിയതിന് താൻ എന്ത് ചെയ്യാനാണെന്ന് സുരേഷ് ഗോപി ചോദിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു താരത്തിന്റെ പ്രതികരണം.
‘പോകുന്ന വഴിക്ക് എന്റെ കാറിന് കൈകാട്ടി നിര്‍ത്തുകയായിരുന്നു. ഒരു സ്ഥലത്ത് കാര്‍ നിര്‍ത്തി ഗ്ലാസ് താഴ്ത്തി കൈനീട്ടം കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍, ആളുകള്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, റോഡില്‍ നിന്നും തരാന്‍ ഒക്കത്തില്ലെന്ന് പറഞ്ഞതോടെ ഡോര്‍ തുറന്ന് കൈനീട്ടം നല്‍കി. അതിനിടെയാണ് അവര്‍ കാല്‍ വന്ദിച്ചത്. അതിന് ഞാന്‍ എന്ത് ചെയ്യാനാണ്. ഇതിലെല്ലാം ആര്‍ക്കാണ് ഇത്ര അസുഖം. അതൊക്കെ വീഴുന്ന ആളിന്റെ നിശ്ചയമല്ലേ. ഞാന്‍ പറഞ്ഞു ചെയ്യിച്ചതാണെന്ന് തെളിയിക്ക്’, വെല്ലുവിളിച്ചുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു.
Also Read:അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഇന്ത്യയ്ക്ക് ഒരു മടിയുമില്ല: എസ് ജയശങ്കർ
വിഷു കൈനീട്ടം ഇനിയും ഒരാഴ്ച കൂടി നീളുമെന്നും സുരേഷ് ഗോപി പറഞ്ഞു. മെയ് ഒന്നാം തിയ്യതി നടക്കാനിരിക്കുന്ന അമ്മ അസോസിയേഷന്റെ വനിതാ സംഗമത്തിലും കൈനീട്ടം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ആരെയെങ്കിലും ഇത് ഭയപ്പെടുത്തുന്നുണ്ടെങ്കില്‍ ഇവറ്റകളോട് പോയി ചാകാന്‍ പറയെന്നും സുരേഷ് ഗോപി പറഞ്ഞു.
‘കഴിഞ്ഞ വര്‍ഷവും വിഷു കൈനീട്ടം നല്‍കിയിരുന്നു. ഇത്തവണ രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കി നേരെ തൃശൂരിലേക്കാണ് വന്നത്. വിഷുവാരം ആഘോഷിക്കാം, എല്ലാവര്‍ക്കും കൈനീട്ടം കൊടുക്കാം എന്ന് തീരുമാനിച്ചിരുന്നു. അങ്ങനെ, റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കി. എന്റെ ലെറ്റര്‍ ഹെഡില്‍ തന്നെ അപേക്ഷ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് കൈനീട്ടത്തിന് മാറ്റിവെച്ചത്. ഉത്തരേന്ത്യന്‍ രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയില്ല. കൈനീട്ടം നല്‍കുന്നതില്‍ തന്റേതായി പ്രത്യേകം ഓപ്പറേഷന്‍ ഒന്നും ഇല്ല. കാലാകാലങ്ങളായി ചെയ്തുവരുന്ന ആചാരമാണിത്’, സുരേഷ് ഗോപി പറഞ്ഞു.
Post Your Comments