പോലീസ് വാഹനത്തിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി: ഗ്രേഡ് എസ്‌ഐ ഉൾപ്പെടെ രണ്ടു പേർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: പോലീസ് വാഹനത്തിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. പാറശ്ശാലയിലാണ് സംഭവം. 13,960 രൂപയാണ് കണ്ടെത്തിയത്. വിജിലൻസ് പരിശോധനയിലാണ് പാറശ്ശാല പൊലീസ് സ്റ്റേഷനിലെ പട്രോളിംഗ് വാഹനത്തിൽ നിന്നും പണം പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ഗ്രേഡ് എസ് ഐ ഉൾപ്പെടെ രണ്ടുപേരെ സസ്‌പെൻഡ് ചെയ്തു. ഗ്രേഡ് എസ് ഐ ജ്യോതികുമാർ, ഡ്രൈവർ അനിൽകുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

Read Also: റഷ്യ-ഉക്രൈൻ യുദ്ധം : മറ്റു രാജ്യങ്ങൾ ആയുധം ഉക്രൈന് വെറുതെ നൽകുന്നതല്ല, ചില അറിയാത്ത കഥകൾ

ഇക്കഴിഞ്ഞ ആറാം തീയതിയാണ് പോലീസ് വാഹനത്തിലെ ഡ്രൈവർ സീറ്റിനടിയിൽ നിന്നും വിജിലൻസ് പണം കണ്ടെടുക്കുന്നത്. രാത്രി റോഡ് പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിയപ്പോഴാണ് പോലീസ് വാഹനം പരിശോധിച്ചത്. വാഹനത്തിൽ നിന്നും കണ്ടെത്തിയ പണത്തിന്റെ ഉറവിടം സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് വ്യക്തമായ മറുപടി നൽകാനായില്ല. പിടികൂടിയത് കൈക്കൂലിയായി ലഭിച്ച തുകയാണെന്നാണ് പോലീസിന്റെ നിഗമനം.

Read Also: മതം ഇന്ത്യയുടെ ജീവനാണ്, ഹിന്ദു രാഷ്ട്രമാണ് സനാതന ധര്‍മം, തടസം നില്‍ക്കുന്നവരെ നീക്കം ചെയ്യും: മോഹൻ ഭാഗവത്

Share
Leave a Comment