Latest NewsNewsIndiaInternational

അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഇന്ത്യയ്ക്ക് ഒരു മടിയുമില്ല: എസ് ജയശങ്കർ

ന്യൂഡൽഹി: അമേരിക്കയുടെ വിമർശനങ്ങൾക്ക് കടുത്ത മറുപടി നൽകി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള അമേരിക്കയുടെ അനാവശ്യ പരാമർശങ്ങൾക്കെതിരെയാണ് എസ് ജയശങ്കറിന്റെ മറുപടി.

Also Read:‘ഒരു ലക്ഷം രൂപയാണ് കൈനീട്ടത്തിന് മാറ്റിവെച്ചത്, ഭയമാണെങ്കിൽ പോയി ചാകൂ’: വിമർശകരോട് സുരേഷ് ഗോപി

‘മനുഷ്യാവകാശ ലംഘനങ്ങളുടെ വിഷയം അമേരിക്കന്‍ ലോബികളുടെയും വോട്ട് ബാങ്കിന്റെയും താല്‍പര്യമാണ്. ജനങ്ങള്‍ക്ക് നമ്മളെക്കുറിച്ച്‌ കാഴ്ചപ്പാടുകളുണ്ട്. നമുക്കും അവരുടെ താല്പര്യങ്ങളേക്കുറിച്ചും അതിനെ നയിക്കുന്ന ലോബികളെക്കുറിച്ചും വോട്ട് ബാങ്കുകളെക്കുറിച്ചും കാഴ്ച്ചപാടുകളുണ്ട്. ഇക്കാര്യത്തില്‍ സംസാരിക്കാന്‍ മടികാണിക്കില്ല. അമേരിക്ക ഉള്‍പ്പടെയുള്ള മറ്റുള്ള രാജ്യങ്ങളിലെ മനുഷ്യാവകാശങ്ങളെക്കുറിച്ചും നമുക്ക് കാഴ്ചപ്പാടുണ്ട്’, അദ്ദേഹം വ്യക്തമാക്കി.

‘യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍, പ്രത്യേകിച്ചും അവ നമ്മുടെ സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെങ്കില്‍ നമ്മള്‍ ഏറ്റെടുക്കും. എന്നാല്‍, ഇന്ത്യ-യുഎസ് 2+2 ചര്‍ച്ചയില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായില്ല. ഈ യോഗത്തില്‍ മനുഷ്യാവകാശ പ്രശ്‌നം ചര്‍ച്ചയായില്ല. യോഗം പ്രധാനമായും പ്രതിരോധ- വിദേശകാര്യ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്’, എസ്. ജയശങ്കര്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button