തിരുവനന്തപുരം: ഭൂജല വകുപ്പ് പുതിയതായി വാങ്ങിയ അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ജിയോഫിസിക്കൽ ലോഗർ യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് നിർവഹിച്ച് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ട്യൂബ് വെല്ലുകളുടെ നിർമാണത്തിനു മുന്നോടിയായ മണ്ണിലെ ഉപ്പു രസവും ഇരുമ്പിന്റെ അംശവും അടക്കം പരിശോധിക്കുന്നതിനു വേണ്ടിയാണ് ലോഗർ യൂണിറ്റ് ഉപയോഗിക്കുന്നത്. ഏകദേശം 79 ലക്ഷം രൂപ ചെലവഴിച്ചാണ് യുകെയിൽ നിർമിച്ച യൂണിറ്റ് വാങ്ങിയിരിക്കുന്നതെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
കൊല്ലം, ആലപ്പുഴ ഉൾപ്പെടെയുള്ള തീരദേശ ജില്ലകളിൽ തീരപ്രദശത്തുള്ള പൊതുകുടിവെള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള ശാസ്ത്രീയ പഠനം കാര്യക്ഷമമാക്കാനും ലോഗ്ഗർ യൂണിറ്റ് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments