തൃശ്ശൂർ: കുന്നംകുളം കെ സ്വിഫ്റ്റ് അപകടത്തിൽ ബസിന്റെ ഡ്രൈവർ വിനോദിനെ അറസ്റ്റ് ചെയ്ത് പോലീസ്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് ഡ്രൈവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ ആദ്യം ഇടിച്ച പിക്ക് അപ്പ് വാൻ ഡ്രൈവർ സൈനുദ്ദീനെയും പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെ കുന്നംകുളത്ത് വെച്ചാണ് അപകടം നടന്നത്. തമിഴ്നാട് സ്വദേശിയായ പരസ്വാമിയാണ് അപകടത്തിൽ മരിച്ചത്. കെ സ്വിഫ്റ്റ് ഇടിച്ചാണ് പരസ്വാമി മരിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പിക്കപ്പ് വാനാണ് പരസാമിയെ ആദ്യം ഇടിച്ചതെന്ന് കണ്ടെത്തിയത്.
Read Also: കുട്ടികളിൽ ദേശസ്നേഹം വളർത്തിയാൽ ലഹരി വസ്തുക്കളിൽ നിന്ന് അവരെ രക്ഷിക്കാം: കെ രാജന്‍
Post Your Comments