CinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായി

മുംബൈ: ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വളരെ കുറിച്ച് പേർ മാത്രമാണ് പങ്കെടുത്തത്. ബാന്ദ്രയിലെ രൺബീറിന്റെ വസതിയിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. ചടങ്ങിൽ ബോളിവുഡ് താരങ്ങളും അംബാനി കുടുംബവും പങ്കെടുത്തു.

വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ പുറത്താകാതിരിക്കാൻ ചടങ്ങിനെത്തിയവരുടെ ഫോണുകളിലെ ക്യാമറയില്‍ സുരക്ഷാ ജീവനക്കാർ സ്റ്റിക്കറൊട്ടിച്ചിരുന്നു. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, കരിഷ്മ കപൂർ, കരീന കപൂർ, സെയ്ഫ് അലി ഖാൻ, കരൺ ജോഹർ, ദീപിക പദുകോൺ, സഞ്ചയ് ലീല ബൻസാലി തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങളും സംവിധായകരും വിവാഹത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button