ന്യൂഡല്‍ഹി : സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതിന്, കേന്ദ്രം നിയോഗിച്ച പ്രത്യേക സമിതി രണ്ടു രീതികള്‍ ശുപാര്‍ശ ചെയ്തു.
Read Also : ‘പോപ്പുലർ ഫ്രണ്ടിനെ കരിമ്പട്ടികയിൽ പെടുത്തും’: കേന്ദ്രത്തിന്റെ നിർണ്ണായക തീരുമാനം അടുത്തയാഴ്‌ച്ചയെന്ന് സൂചന
നിയമത്തിന്റെ വിഞ്ജാപനമിറക്കുക. തുടര്‍ന്ന്, രണ്ടുവര്‍ഷത്തിനുശേഷം നിയമം പ്രാബല്യത്തില്‍ കൊണ്ടുവരിക എന്നതാണ് ഒന്നാമത്തെ രീതി. വിവാഹപ്രായം വര്‍ഷംതോറും ഓരോവയസ്സ് കൂട്ടുക, വിഞ്ജാപനമിറക്കി മൂന്ന് വര്‍ഷത്തിനുള്ളില്‍ 21 എന്ന പരിധിയിലേക്ക് എത്തിക്കുക എന്നതാണ് രണ്ടാമത്തെ നിര്‍ദ്ദേശം.
നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടതും സമൂഹത്തില്‍ നിയമത്തിന് സ്വീകാര്യത ഉറപ്പാക്കേണ്ടതും അനിവാര്യമാണെന്നും സമിതിയുടെ അധ്യക്ഷയും സമത പാര്‍ട്ടി മുന്‍ അധ്യക്ഷയുമായ ജയ ജെയ്റ്റ്ലി ശുപാര്‍ശ ചെയ്തു. പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പാര്‍ലമെന്ററി സമിതിക്ക് വിട്ടു. പാര്‍ലമെന്ററി സമിതിയുടെ അന്തിമ റിപ്പോര്‍ട്ടിനനുസരിച്ച് പാര്‍ലമെന്ററി വര്‍ഷകാല സമ്മേളനത്തിലാകും ബില്ല് അവതരിപ്പിക്കുക.
Post Your Comments