ErnakulamLatest NewsKeralaNattuvarthaNews

സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ 30 ദിവസത്തെ നോട്ടീസ് കാലാവധി വേണോ?: നിയമ നിര്‍മ്മാതാക്കള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന് 30 ദിവസത്തെ നോട്ടീസ് കാലാവധി വേണമോയെന്ന് നിയമ നിര്‍മ്മാതാക്കള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി. വിജ്ഞാന, സാങ്കേതിക, സാമൂഹിക തലങ്ങളില്‍ ഏറെ മാറ്റങ്ങളുണ്ടായ കാലത്ത് ഇത്തരമൊരു കാത്തിരിപ്പിന്റെ ആവശ്യമുണ്ടോയെന്ന് നിയമ നിര്‍മ്മാതാക്കള്‍ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

‘നമ്മുടെ ആചാരാനുഷ്ഠാനങ്ങളില്‍ പോലും കാതലായ മാറ്റം ഉണ്ടായി. ചെറുപ്പക്കാര്‍ ഏറെ പേര്‍ വിദേശത്താണ്. ചെറിയ അവധിക്കാലത്താണ് അവര്‍ നാട്ടിലെത്തുന്നത്. ഇതിനിടെയാണ് വിവാഹത്തിനും സമയം കണ്ടെത്തുന്നത്. എന്നാല്‍, വിവാഹം കഴിക്കാന്‍ ദീര്‍ഘനാളത്തെ നോട്ടീസ് കാലയളവ് തീരാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അതിനാല്‍ വിജ്ഞാന, സാങ്കേതിക, സാമൂഹിക തലങ്ങളില്‍ ഏറെ മാറ്റങ്ങളുണ്ടായ കാലത്ത് ഇത്തരമൊരു കാത്തിരിപ്പിന്റെ ആവശ്യമുണ്ടോയെന്ന് നിയമ നിര്‍മ്മാതാക്കള്‍ പരിശോധിക്കണം,’ ജസ്റ്റിസ് വിജി അരുണ്‍ വ്യക്തമാക്കി.

‘ഹൃദയം നിറഞ്ഞ വാത്സല്യത്തോടു കൂടി തലയിൽ കൈവെച്ചനുഗ്രഹിച്ചു’: ലളിത ചങ്ങമ്പുഴയുടെ വീട്ടിലെത്തി ചിന്താ ജെറോം

30 ദിവസത്തെ നോട്ടീസ് കാലയളവില്‍ ഇളവുതേടി വിദേശത്ത് നിന്ന് അവധിക്കെത്തിയ എറണാകുളം സ്വദേശികളായ ബിജി പോള്‍, ജോയ്‌സി ജോസഫ് എന്നിവര്‍ നല്‍കിയ ഹർജിയിലാണ് ഉത്തരവ്. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിനായി നോട്ടീസ് നല്‍കുന്നതിന് മുമ്പ് ബന്ധപ്പെട്ട കക്ഷികളിലൊരാള്‍ വിവാഹ ഓഫിസറുടെ പരിധിയില്‍ 30 ദിവസം താമസിച്ചിരിക്കണം.

ഇതിനുശേഷം വീണ്ടും 30 ദിവസം കൂടി കാത്തിട്ട് വേണം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍. ഈ വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്നും നിര്‍ദ്ദേശരൂപത്തിലുള്ള വ്യവസ്ഥകള്‍ പാലിക്കണമെന്ന നിര്‍ബന്ധമില്ലാത്തതാണെന്നും ഹർജിക്കാര്‍ വ്യക്തമാക്കി. വിദേശത്തേക്ക് മടങ്ങേണ്ടതിനാല്‍ 30 ദിവസത്തെ നോട്ടീസ് കാലയളവില്‍ ഇളവ് നല്‍കി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹർജിക്കാര്‍ ആവശ്യപ്പെട്ടു.

അച്ഛന്‍ ഗര്‍ഭം ധരിച്ചു: ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌മെൻ പ്രഗ്നൻസി കേരളത്തിൽ: ചരിത്രം കുറിച്ച് സിയയും സഹദും

എന്നാല്‍, ഈ ആവശ്യം കോടതി തള്ളി. ഇത്തരമൊരു ഇടക്കാല ഉത്തരവ് നിയമപരമായ വ്യവസ്ഥയെ സ്റ്റേ ചെയ്തതിന് തുല്യമായിരിക്കുമെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദം പരിഗണിച്ചാണ് കോടതി തള്ളിയത്. വ്യവസ്ഥ ഭരണഘടന വിരുദ്ധമെന്ന് ബോധ്യമാകാത്തതിനാല്‍ ഇടക്കാല ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി. എതിര്‍പ്പുകളുണ്ടെങ്കില്‍ അറിയിക്കാന്‍ സമയം അനുവദിക്കാനാണ് 30 ദിവസത്തെ നോട്ടീസ്. കാലങ്ങളായി നിലനില്‍ക്കുകയും നടപ്പാക്കുകയും ചെയ്യുന്ന നിയമ വ്യവസ്ഥയാണിതെന്നും ഇത് ലംഘിച്ച് ഇടക്കാല ഉത്തരവ് നല്‍കരുതെന്നും കേന്ദ്രസര്‍ക്കാർ വാദിച്ചു. വ്യവസ്ഥകള്‍ നിയമപരമെന്ന കോടതി ഉത്തരവുകള്‍ അവഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇടക്കാല ഉത്തരവെന്ന ആവശ്യം തള്ളുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button