Latest NewsKerala

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഇരുപത്തിയൊന്നാക്കേണ്ടത് അത്യാവശ്യം, രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ഗണേഷ്‌കുമാര്‍

കൊല്ലം: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഇരുപത്തിയൊന്നാക്കേണ്ടത് വളരെ അത്യാവശ്യമെന്ന് എംഎല്‍എ കെ ബി ഗണേഷ്‌കുമാര്‍. നിലവിലെ സാമൂഹിക സാഹചര്യങ്ങള്‍ പല പെണ്‍കുട്ടികളുടെയും ഭാവിയെ ബാധിക്കുന്നുണ്ട്. രക്ഷിതാക്കള്‍ ഈ വിഷയത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ എൽഡിഎഫ് രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഗണേഷ് കുമാറിന്റെ പ്രസ്താവന. വടമണ്‍ എന്‍എസ്എസ് കരയോഗത്തിന്റെ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.

കരയോഗം നടത്തിയ മത്സര പരീക്ഷകളില്‍ വിജയികളായവര്‍ക്ക് സമ്മാനവും ചികിത്സ സഹായവിതരണവും അദ്ദേഹം നടത്തി. കരയോഗം പ്രസിഡന്റ് സി രാജ്കുമാര്‍ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി ബൈജുകുമാര്‍, ആര്‍ രഞ്ജിത്ത് രാജന്‍, എസ് വിജയകുമാരി എന്നിവര്‍ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button