
നിലമ്പൂര്‍: ഫിറ്റ്നെസ് സെന്ററില്‍ വ്യായാമ പരിശീലനത്തിനായി വന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ ഫിറ്റ്നെസ് പരിശീലകന് അറസ്റ്റില്‍. സംഭവത്തിൽ, നിലമ്പൂര്‍ കോടതിപ്പടിയില് പ്രവര്‍ത്തിക്കുന്ന ഫിറ്റ്നെസ് സെന്ററിലെ പരിശീലകനായ ചക്കാലക്കുത്ത് മംഗലശ്ശേരി ആഷിക് ആൺ പോലീസ് പിടിയിലായത്. നിലമ്പൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
read also: നൂറ് മടങ്ങ് വ്യാപന ശേഷിയുള്ള കൊറോണയുടെ പുതിയ വകഭേദത്തെ രൂപപ്പെടുത്താനൊരുങ്ങി ചൈനയും പാകിസ്ഥാനും
സ്ത്രീകള്‍ക്കും, പുരുഷന്മാര്ക്കും വ്യായാമം പരിശീലനം നടത്താന്‍ സൗകര്യമുള്ള ഫാസ് ഇന്റര്‍ നാഷണല്‍ ഫിറ്റ്നെസ് സെന്ററിലെ പരിശീലകനാണ് പ്രതി. വ്യായാമ പരിശീലനത്തിന്റെ മറവില്‍ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. ഭീഷണിപ്പെടുത്തി പണം കൈക്കലാക്കല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Post Your Comments