ചെന്നൈ : ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി നിർബന്ധിത മതപരിവർത്തനമാണെന്ന് മഹാത്മാ ഗാന്ധി മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഇപ്പോഴത്തെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. കന്യാകുമാരിയിൽ വിദ്യാർത്ഥികളെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ച സംഭവത്തിൽ സർക്കാർ സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
കന്യാകുമാരിയിലെ കണ്ണത്തുവിളയിലുള്ള സർക്കാർ സ്‌കൂളിലെ അധ്യാപികയാണ് വിദ്യാർത്ഥികളെ മതപരിവർത്തനത്തിന് നിർബന്ധിച്ചത്. ഹിന്ദു ദൈവങ്ങളെയും ഭഗവത് ഗീതയെയും അവഹേളിച്ച അധ്യാപിക ബൈബിൾ വായിക്കാൻ കുട്ടികളോട് നിർദ്ദേശിക്കുകയായിരുന്നു. കുരിശ് തുന്നാനും മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കാനും അധ്യാപിക തങ്ങളെ നിർബന്ധിച്ചു എന്നും പരാതി നൽകിയത് വിദ്യാർത്ഥി തന്നെയാണ്. ഇതിന് പിന്നാലെയാണ് അണ്ണാമലൈയുടെ പ്രതികരണം.
ഒരു അധ്യാപിക എന്തിനാണ് തന്റെ മതം സ്‌കൂൾ വരെ എത്തിച്ചത് എന്നതിൽ വിശദമായ അന്വേഷണം വേണം. ഡിഎംകെ സർക്കാർ ഒരിക്കലും ഇത് മൂടിവെച്ച് വെള്ളപൂശാൻ ശ്രമിക്കരുത് എന്നും അദ്ദേഹം പറഞ്ഞു. നിർബന്ധിത മതപരിവർത്തനം കാരണം നമുക്ക് ഒരു കുട്ടിയെ നഷ്ടമായി. ലാവണ്യയുടെ അവസ്ഥ ഇനിയൊരു വിദ്യാർത്ഥിക്കും ഉണ്ടാവരുത്. അക്കാര്യത്തിൽ സർക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അണ്ണാമലൈ നിർദ്ദേശിച്ചു.
Post Your Comments