KeralaLatest NewsNewsVishuFestivals

കണ്ണനെ കണികാണാന്‍ സന്നിധാനമൊരുങ്ങി : വിഷുക്കണി ദർശനം പുലര്‍ച്ചെ നാല് മുതല്‍

ശബരിമല: കണ്ണനെ കണി കണ്ടു പൊന്നിന്‍ വിഷുവിനെ വരവേൽക്കാൻ ശബരിമലയും ഒരുങ്ങുകയാണ്. ഇന്ന് രാത്രി അത്താഴ പൂജയ്‌ക്ക് ശേഷം വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങും.

ശ്രീകോവിലിനുള്ളിൽ അയ്യപ്പവിഗ്രഹത്തിന് മുന്നിലായി ഓട്ടുരുളിയിൽ കണി ദ്രവ്യങ്ങൾ തയ്യാറാക്കും. നാളെ പുലർച്ചെ നടതുറന്ന് പ്രത്യേക പൂജകൾക്ക് ശേഷം തീർത്ഥാടകർക്ക് വിഷുക്കണി ദർശിക്കാം. പുലർച്ചെ 4 മുതൽ 7 വരെയാണ് തീർത്ഥാടകർക്ക് കണി ദർശനം.

ഇതിന് ശേഷമായിരിക്കും ദർശനത്തിനെത്തുന്നവർക്ക് വിഷുക്കൈനീട്ടം നൽകുക.
തന്ത്രിയും മേൽശാന്തിയുമാണ് വിഷുക്കൈനീട്ടം നൽകുന്നത്. ഇന്നലെ പടിപൂജ, കളഭാഭിഷേകം എന്നിവ നടന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് കാർമികത്വം വഹിച്ചു.

മേട വിഷു പൂജയ്‌ക്കായി നട തുറന്ന ദിവസം മുതൽ വലിയ ഭക്തജന തിരക്ക് സന്നിധാനത്ത് അനുഭവപ്പെടുന്നുണ്ട്. നാളെ വിഷുക്കണി ദർശനത്തിനായി 32,684 പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത് .

പൂജകൾ പൂർത്തിയാക്കി 18 ന് രാത്രി ക്ഷേത്ര നട അടയ്‌ക്കും. തീർത്ഥാടക തിരക്ക് കണക്കിലെടുത്ത് സന്നിധാനത്ത് വിശ്രമ കേന്ദ്രങ്ങളടക്കമുള്ള സൗകര്യങ്ങൾ വർധിപ്പിച്ചതായി ദേവസ്വം ഭാരവാഹികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button