Latest NewsCricketNewsSports

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ചാം തോല്‍വി

പൂനെ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ചാം തോല്‍വി. 12 റണ്‍സിനാണ് പഞ്ചാബ് കിംഗ്‌സ് മുംബൈയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ്, നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടാനാണ് സാധിച്ചത്.

ഡിവാള്‍ഡ് ബ്രേവിസ് (49), സൂര്യകുമാര്‍ യാദവ് (43) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും ജയിപ്പിക്കാനായില്ല. മൂന്ന് ഓവറിൽ 30 റൺസ് വഴങ്ങി 4 മുൻ നിര വിക്കറ്റുകൾ വീഴ്ത്തിയ ഒഡെയ്ന്‍ സ്മിത്താണ് കളിയിലെ താരം. രണ്ട് വിക്കറ്റ് നേടിയ കഗിസോ റബാദയും പഞ്ചാബ് ബൗളര്‍മാരില്‍ തിളങ്ങി. ശിഖര്‍ ധവാന്‍ (70), മായങ്ക് അഗര്‍വാള്‍ (52) എന്നിവരുടെ ഇന്നിംഗ്‌സാണ് പഞ്ചാബിന് തുണയായത്.

അതേസമയം, ഗംഭീര തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. മായങ്ക്- ധവാന്‍ ഓപ്പണിംഗ് സഖ്യം 97 റണ്‍സ് കൂട്ടിചേര്‍ത്തത്. എന്നാല്‍, പത്താം ഓവറില്‍ മായങ്കിനെ നഷ്ടമായി. 50 പന്തില്‍ 70 റണ്‍സെടുത്ത ധവാനെ മലയാളി താരം ബേസില്‍ തമ്പിയാണ് മടക്കിയത്. 14 പന്തില്‍ 30 റണ്‍സുമായി പുറത്താവാതെ നിന്ന ജിതേശ് ശര്‍മ നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഒഡെയ്ന്‍ സ്മിത്തും (1) പുറത്താവാതെ നിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button