എടത്വ: ആലപ്പുഴ എടത്വയില്‍ നെല്കര്ഷകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുത്തന്‍പറമ്പില്‍ ബിനു തോമസ് എന്നയാളാണ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
നെല്ലിനടിക്കുന്ന കീടനാശിനി കഴിച്ചാണ് ബിനു തോമസ് ജീവനൊടുക്കാൻ ശ്രമിച്ചത്. പറമ്പിലെ ഷെഡിനുള്ളില്‍ ഇയാളെ അവശനിലയില്‍ കണ്ടെത്തിയ സുഹൃത്തുക്കള്‍ ഉടന്‍ വണ്ടാനം മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു.
Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം സ്വീറ്റ് കോണ്‍ ദോശ
കനത്ത മഴയില്‍ ബിനു തോമസിന്റെ നാലേക്കര്‍ പാടം വെള്ളം കയറി നശിച്ചിരുന്നു. കൃഷിനാശത്തില്‍ മനംനൊന്താണ് ഇയാള്‍ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Post Your Comments