തിരുവനന്തപുരം: ഡോ മുഹമ്മദ് അഷീല്‍ ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പദവിയിലേക്ക്. ഡല്‍ഹിയിലെ നാഷണൽ പ്രൊഫഷണല്‍ ഓഫീസറായി ശനിയാഴ്ച അദ്ദേഹം ചുമതലയേല്‍ക്കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു ഡോ മുഹമ്മദ് അഷീല്‍.
സർക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യങ്ങളിൽ അതിനെ പ്രതിരോധിച്ച് ഡോ മുഹമ്മദ് അഷീല്‍ രംഗത്തെത്തിയിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് മന്ത്രിയായപ്പോള്‍ ഡോ മുഹമ്മദ് അഷീലിനെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
Post Your Comments