KeralaNattuvarthaLatest NewsNewsIndia

ആ ഫോൺ കാൾ വന്നതിനു ശേഷമാണ് അവൾ തൂങ്ങി മരിക്കുന്നത്, പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത

ബോവിക്കാനം: പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി സുഹൈലയുടെ തൂങ്ങി മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാറഡുക്ക ഏരിയാ കമ്മിറ്റി രംഗത്ത്. കുട്ടിയുടെ മരണത്തിൽ സംശയങ്ങളുണ്ടെന്നും, അന്വേഷണം പെട്ടെന്ന് തന്നെ പൂർത്തിയാക്കണമെന്നും മഹിളാ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Also Read:ശരീരത്തിലെ ടോക്സിനുകള്‍ അകറ്റാൻ!

മാർച്ച് മുപ്പതിനായിരുന്നു കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. പത്താം തരം പരീക്ഷ ആരംഭിക്കുന്നതിന് തലേ ദിവസം, സാധാരണഗതിയിൽ വീട്ടിൽ പഠിച്ചുകൊണ്ടിരുന്ന സുഹൈല, ഒരു ഫോണ്‍ കോൾ വന്നതിന് ശേഷം വീടിന്റെ മുറിയില്‍ കയറി വാതിലുകൾ അടയ്ക്കുകയായിരുന്നു. വിളിച്ചിട്ടും മുറിയുടെ വാതില്‍ തുറക്കാതെ വന്നപ്പോള്‍, വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

അതേസമയം, ആ ഫോൺ കാൾ ആരുടേതായിരുന്നുവെന്നുവെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് കണ്ടെത്തണമെന്നും, സുഹൈലയുടെ മരണത്തിന്റെ കാരണക്കാരെ ഉടനടി കണ്ടെത്തണമെന്നും മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button