ന്യൂഡൽഹി: കൊലപാതകം നടത്തിയ സമയത്ത് പ്രായപൂർത്തിയായില്ലെന്ന് തെളിഞ്ഞതോടെ കേസിൽ 17 വർഷത്തോളം തടവുശിക്ഷ അനുഭവിച്ച പ്രതിയെ സുപ്രീംകോടതി വെറുതെ വിട്ടു. ഇതിന്റെ ഭാഗമായി പ്രതിയെ ജയിലിൽ നിന്ന് മോചിപ്പിച്ചു. യുപി സ്വദേശിയായ സഞ്ജയ് പട്ടേലിന് 2006 മെയ് 16നാണ് സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
സഞ്ജയിന്റെ ജനനതിയതി 1986 മെയ് 16 ആണെന്ന് രേഖകളിൽ നിന്ന് കോടതിക്ക് വ്യക്തമായി. സംഭവസമയം, 17 വയസ്സും 7 മാസവും 23 ദിവസവുമായിരുന്നു പ്രായമെന്നും ജുവനൈൽ ബോർഡ് അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്നാണ്, സഞ്ജയിനെ വെറുതെ വിടാൻ കോടതി ഉത്തരവായത്.
ശിക്ഷ ലഭിച്ചതിന് ശേഷം ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചെങ്കിലും സഞ്ജയിന്റെ അപ്പീലുകൾ തള്ളിയിരുന്നു. തുടർന്നാണ്, കൊലപാതകം നടക്കുമ്പോൾ പ്രതിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് തെളിയിക്കുന്ന രേഖകളുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.
Post Your Comments