ദുബായ്: മാര്‍ച്ചിലെ ഐസിസി താരമായി പാകിസ്ഥാൻ നായകൻ ബാബര്‍ അസമിനെ തെരഞ്ഞെടുത്തു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകളിലെ മികച്ച പ്രകടനമാണ് ബാബറിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിനെയും ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിനെയും പിന്തള്ളിയാണ് ബാബറിന്‍റെ നേട്ടം.
ഐസിസിയുടെ പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരം രണ്ടുതവണ നേടുന്ന ആദ്യ പുരുഷ താരമാണ് ബാബര്‍. 2021 ഏപ്രിലിലാണ് ബാബര്‍ ഇതിന് മുമ്പ് ഐസിസിയുടെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ടെസ്റ്റില്‍ മാത്രമല്ല, ഏകദിനത്തിലെയും പ്രകടനങ്ങള്‍ കണക്കിലെടുത്താണ് ബാബറിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് വോട്ടിംഗ് കമ്മിറ്റി അംഗമായ ഡാരന്‍ ഗംഗ പറഞ്ഞു.
Read Also:- താരനും മുടികൊഴിച്ചിലും അകറ്റാൻ!
വനിതകളില്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ റാഖേല്‍ ഹെയ്ന്‍സാണ് മികച്ച താരം. ഓസ്ട്രേലിയയെ വനിതാ ഏകദിന ലോകകപ്പില്‍ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രകടനമാണ് ഹെയ്ന്‍സിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ടൂര്‍ണമെന്‍റില്‍ 61.28 ശരാശരിയില്‍ 429 റണ്‍സാണ് ഹെയ്ന്‍സ് അടിച്ചെടുത്തത്.
Post Your Comments