പൂനെ: ഐപിഎല്ലിൽ ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങും. പഞ്ചാബ് കിംഗ്‌സാണ് മുംബൈയുടെ എതിരാളികൾ. രാത്രി 7.30ന് പൂനെയിലാണ് മത്സരം. പുതിയ സീസണിൽ, പോയിന്‍റ് ടേബിളിൽ ഇത്തവണ അക്കൗണ്ട് തുറക്കാനായിട്ടില്ല മുംബൈക്ക്. വിജയവഴിയിൽ തിരിച്ചെത്താൻ പൊരുതുന്ന പഞ്ചാബിനും ഇന്നത്തെ മത്സരം നിർണായകമാണ്.
ബാറ്റിംഗിലും ബൗളിംഗിലും മുംബൈ നിരയിൽ സ്ഥിരതയില്ലായ്‌മയാണ് പ്രധാന വെല്ലുവിളി. നായകൻ രോഹിത്തിന്‍റെ മോശം ഫോമാണ് ടീമിന്‍റെ പ്രധാന തലവേദന. ഇഷാൻ കിഷനും സൂര്യകുമാർ യാദവും ക്രീസിലുറച്ചാൽ മികച്ച സ്കോർ നേടാൻ രോഹിത്തിനും സംഘത്തിനും കഴിയും. മികവിലേക്കുയരുന്ന തിലക് വർമയിലും ഡെവാൾഡ് ബ്രൂയിസിലും പ്രതീക്ഷയേറെ.
Read Also:- തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതു കൊണ്ടുള്ള ഗുണങ്ങള്‍!
മറുവശത്ത്, നാല് കളിയിൽ രണ്ട് ജയവുമായി ഏഴാം സ്ഥാനത്താണ് പഞ്ചാബ്. പവർ ഹിറ്റർമാരുടെ ഒരു നിരയുണ്ട് പഞ്ചാബിന്. ശിഖർ ധവാനും മായങ്ക് അഗർവാളും മികച്ച തുടക്കം നൽകിയാൽ പഞ്ചാബിന് കാര്യങ്ങൾ എളുപ്പമാകും. ബെയ്ർസ്റ്റോ വന്നതോടെ ബാറ്റിംഗ് നിര ശക്തരാണ്. ലിയാം ലിവിങ്സ്റ്റൻ, ഷാരൂഖ് ഖാൻ, ജിതേഷ് ശർമ, ഒഡീൻ സ്‌മിത്ത് എന്നിവരും മത്സരം വരുതിയിലാക്കാൻ കഴിവുള്ളവരാണ്. ബൗളിംഗ് നിരയും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
Post Your Comments