കോഴിക്കോട്: തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്. ജമാഅത്തെ ഇസ്ലാമിയടക്കമുള്ള സംഘടനകൾ കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ച് ഐഎസിലേക്കടക്കം റിക്രൂട്ട്‌മെന്റ് ചെയ്യുന്നു എന്ന വിവാദ പ്രസ്താവനയെത്തുടർന്നാണ് നോട്ടീസ് അയച്ചത്. പരാമര്‍ശം സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയാതായി നോട്ടീസിൽ പറയുന്നു.
രാജ്യത്ത് വ്യത്യസ്ത മതസമൂഹങ്ങള്‍ക്കിടയില്‍ സൗഹൃദാന്തരീക്ഷവും ആശയ സംവാദങ്ങളും നിലനിര്‍ത്തും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ജമാഅത്തെ ഇസ്ലാമിയെ ലൗ ജിഹാദ് പോലുളള വംശീയ വിദ്വേഷ പ്രയോഗങ്ങളിലേക്ക് ചേര്‍ത്തുവെക്കുന്നത് ബോധപൂര്‍വ്വമാണെന്ന് നോട്ടീസിൽ പറയുന്നു.
ലവ് ജിഹാദ് വാദം ഹിന്ദുത്വ അജണ്ടയുടെ ഭാഗം: ലവ് ജിഹാദ് പ്രചരണത്തെ അംഗീകരിക്കില്ലെന്ന് യെച്ചൂരി
രാഷ്ട്രീയ ലാഭം ലക്ഷ്യംവെച്ച്, സമൂഹത്തില്‍ വിവിധ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ഉദ്ദേശിച്ചാണ് ജോര്‍ജ് എം തോമസിന്റെ പ്രസ്താവനയെന്നും ജമാഅത്തെ ഇസ്ലാമി ആരോപിച്ചു. ജോര്‍ജ് എം തോമസ് പ്രസ്താവന പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും അപകീര്‍ത്തിക്ക് അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടു.
Post Your Comments