Latest NewsKeralaNattuvarthaNewsIndia

മൂന്ന് അന്വേഷണ ഏജന്‍സികൾ എനിക്ക് ചുറ്റും പത്മവ്യൂഹം തീര്‍ത്തിട്ടും ഞാൻ അനങ്ങിയില്ല: കെ ടി ജലീല്‍

മലപ്പുറം: മൂന്ന് അന്വേഷണ ഏജന്‍സികൾ എനിക്ക് ചുറ്റും പത്മവ്യൂഹം തീര്‍ത്തിട്ടും ഞാൻ അനങ്ങിയില്ലെന്ന് കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌. ഒരു നയാപൈസ പിഴ ചുമത്താനോ ഒരു രൂപ എന്നില്‍ നിന്ന് കണ്ടുകെട്ടാനോ അവര്‍ക്ക് സാധിച്ചില്ലെന്നും, ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ഏറെ അഭിമാനിച്ച നാളുകളായിരുന്നു അതെന്നും, മുസ്‍ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയതിനെ പരിഹസിച്ചുകൊണ്ട് പങ്കുവച്ച കുറിപ്പിൽ ജലീൽ വ്യക്തമാക്കി.

Also Read:രാജ്യത്തിനു നഷ്ടം 2.02 ലക്ഷം കോടി, നഷ്ടം വരുത്തിയത് ബാങ്കുകളുടെ കിട്ടാക്കടം

‘വിശുദ്ധ ഖുർആൻ്റെ മറവിൽ ഈയുള്ളവൻ സ്വർണ്ണം കള്ളക്കടത്തു നടത്തി എന്നും, ഖുർആനല്ല കിട്ടിയ സ്വർണ്ണമാണ് തിരിച്ച് കൊടുക്കേണ്ടതെന്നും, നിയമസഭയിൽ യാതൊരു അടിസ്ഥാനവുമില്ലാതെ എൻ്റെ പഴയ സുഹൃത്ത് പ്രസംഗിച്ചത് കേട്ടപ്പോൾ വല്ലാതെ മനസ്സ് വേദനിച്ചിരുന്നു. വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് പരിശുദ്ധ റംസാൻ. നോമ്പിൻ്റെ ആദ്യ പത്തിൽ തന്നെ രണ്ട് വർഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവർക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ‘നിങ്ങളുടെ നാവിനെ നിങ്ങൾ സൂക്ഷിക്കുക’ എന്ന പ്രവാചക വചനം എത്ര അന്വർത്ഥമാണ്’, ജലീൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

വിശുദ്ധ ഖുർആൻ്റെ മറവിൽ ഈയുള്ളവൻ സ്വർണ്ണം കള്ളക്കടത്തു നടത്തി എന്നും ഖുർആനല്ല കിട്ടിയ സ്വർണ്ണമാണ് തിരിച്ച് കൊടുക്കേണ്ടതെന്നും നിയമസഭയിൽ യാതൊരു അടിസ്ഥാനവുമില്ലാതെ എൻ്റെ പഴയ സുഹൃത്ത് പ്രസംഗിച്ചത് കേട്ടപ്പോൾ വല്ലാതെ മനസ്സ് വേദനിച്ചിരുന്നു.

സ്വർണ്ണക്കടത്ത് വിവാദത്തെ തുടർന്ന് ഇ.ഡി, കസ്റ്റംസ്, എൻ.ഐ.എ എന്നീ മൂന്ന് അന്വേഷണ ഏജൻസികളാണ് എനിക്ക് ചുറ്റും പത്മവ്യൂഹം തീർത്തത്. ഒരു നയാപൈസ പിഴ ചുമത്താനോ ഒരു രൂപ എന്നിൽ നിന്ന് കണ്ടുകെട്ടാനോ അവർക്ക് സാധിച്ചില്ല. ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ ഏറെ അഭിമാനിച്ച നാളുകളായിരുന്നു അത്.

വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് പരിശുദ്ധ റംസാൻ. നോമ്പിൻ്റെ ആദ്യ പത്തിൽ തന്നെ രണ്ട് വർഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവർക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ‘നിങ്ങളുടെ നാവിനെ നിങ്ങൾ സൂക്ഷിക്കുക’ എന്ന പ്രവാചക വചനം എത്ര അന്വർത്ഥമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button