കോഴിക്കോട്: സംസ്ഥാനത്ത് വന്‍ വിവാദമായ ലൗവ് ജിഹാദ് വിഷയത്തില്‍ രൂക്ഷമായ പ്രതികരണവുമായി കെ.ടി.ജലീല്‍ എംഎല്‍എ രംഗത്ത് എത്തി. ഫേസ് ബുക്കിലാണ് അദ്ദേഹം പ്രതികരണവുമായി രംഗത്ത് എത്തിയത്. അവനവന്റെ പല്ലില്‍ കുത്തി മറ്റുള്ളവര്‍ക്ക് വാസനിക്കാന്‍ കൊടുക്കുന്നതിന് തുല്യമായിപ്പോയി തിരുവമ്പാടിയില്‍ നടന്ന സംഭവങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം..
ലൗജിഹാദ് അസംബന്ധം
‘മൈത്രിയുടെ വാഹകരായിരുന്ന പുരോഹിതന്‍മാര്‍ക്കിത് എന്തുപറ്റി? നാട്ടിലെ ആവേശ കമ്മിറ്റിക്കാര്‍ പറയുന്നത്, മുന്‍പിന്‍ നോക്കാതെ എടുത്തുചാടി ഏറ്റെടുത്ത് സമൂഹത്തില്‍ കുഴപ്പമുണ്ടാക്കാന്‍ ആരുശ്രമിച്ചാലും അത്യന്തം ദൗര്‍ഭാഗ്യകരമാണ്’ .
‘പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും സ്വന്തം ഇഷ്ട പ്രകാരം വിവാഹം കഴിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടിയല്ല ജോയ്‌സ്‌ന. ഷെജിന്‍ ജോയ്‌സ്‌നയെ അവരുടെ സമതമില്ലാതെ തട്ടിക്കൊണ്ടു പോയതായിരുന്നെങ്കില്‍, പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന് പ്രസക്തി ഉണ്ടായേനെ. അവനവന്റെ പല്ലില്‍ കുത്തി മറ്റുള്ളവര്‍ക്ക് വാസനിക്കാന്‍ കൊടുക്കുന്നതിന് തുല്യമായിപ്പോയി തിരുവമ്പാടിയില്‍ നടന്ന സംഭവങ്ങള്‍’.
രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹ തീരുമാനത്തെ അഖില ലോക പ്രശ്‌നമാക്കി അവതരിപ്പിക്കുന്ന ശൈലി ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. എത്രയോ മുസ്ലിം പെണ്‍ക്കുട്ടികള്‍ സഹോദര മതസ്ഥരായ പുരുഷന്‍മാരുമൊത്ത് സ്വന്തം ആഗ്രഹ പ്രകാരം വിവാഹത്തിലേര്‍പ്പെട്ടിട്ടുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതായി കേട്ടിട്ടില്ല. അതൊക്കെ തീര്‍ത്തും വ്യക്തിപരമായ വിഷയമായാണ് ബന്ധപ്പെട്ടവര്‍ കണ്ടത്. അങ്ങിനെ പരിമിതപ്പെടുത്തി നിരീക്ഷിക്കേണ്ട പ്രശ്‌നമാണ് അനാവശ്യമായി പര്‍വതീകരിക്കപ്പെട്ടത്. ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹൃദം തകര്‍ക്കാനുള്ള ആയുധമാക്കി ചില ക്ഷുദ്രജീവികള്‍ അതിനെ ഉപയോഗിച്ചു. ഇത്തരക്കാരുടെ അസുഖം വേറെയാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസ്സിലാകും’ .
ഷെജിന്‍-ജോയ്‌സ്‌ന വിഷയത്തില്‍ ഡിവൈഎഫ്‌ഐ പുറത്തിറക്കിയ പത്രക്കുറിപ്പ്, കേരളത്തിന്റെ മതനിരപേക്ഷ ബോധം പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കുന്നതാണ്. മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ് പ്രകടിച്ച അഭിപ്രായമാണ് പാര്‍ട്ടി നിലപാട് എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് ദുഷ്ടലാക്കോടെയാണ്. അദ്ദേഹം തന്നെ, തന്റെ സംസാരത്തില്‍ സംഭവിച്ച അബദ്ധം തിരുത്തി വ്യക്തത വരുത്തിയത് മറച്ചു വെച്ചുകൊണ്ടുള്ള കുപ്രചരണം സിപിഎമ്മിനെ താറടിക്കാനാണ്. അന്തരീക്ഷം കലുഷിതമാക്കാനുള്ള നീക്കത്തിന് സന്ദര്‍ഭോചിതം തടയിട്ട ഡിവൈഎഫ്ഐക്ക് ഹൃദയാഭിവാദ്യങ്ങള്‍’, കെ.ടി.ജലീല്‍ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
Post Your Comments