തിരുവനന്തപുരം : അണക്കെട്ടുകളെ ബന്ധിപ്പിച്ച് ഫ്‌ലോട്ട് പ്ലെയിന്‍, ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ തുടങ്ങാന്‍ പദ്ധതിയുമായി വൈദ്യുതി ബോര്‍ഡ്. പുതിയ പദ്ധതിയ്ക്കായി, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്നു കെഎസ്ഇബി താല്‍പര്യപത്രം ക്ഷണിച്ചു.
ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടി ഡാമില്‍ നിന്നും, വയനാട് ജില്ലയിലെ ബാണാസുര സാഗര്‍ ഡാമിലേക്കു ഫ്‌ലോട്ട് പ്ലെയിന്‍ സര്‍വീസ് തുടങ്ങാനാണ് നിർദ്ദേശം. ജലസംഭരണികളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഫ്‌ലോട്ട് പ്ലെയിന്‍ സര്‍വീസാണ് വൈദ്യുതി ബോര്‍ഡ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
മാട്ടുപ്പെട്ടി അണക്കെട്ടില്‍ നിന്ന് കൊച്ചി വഴി ബാണാസുരയിലേയ്ക്കും തിരിച്ചും സര്‍വീസ് നടത്താനാണ് ആലോചന . ഇതിനു പുറമേ, മാട്ടുപ്പെട്ടി സംഭരണിയില്‍ നിന്നു പറന്നുയര്‍ന്ന് മൂന്നാര്‍ നഗരത്തിനു മുകളില്‍ ചുറ്റിയടിച്ച് അവിടെ തന്നെ തിരികെ ഇറങ്ങുന്ന ജോയ് റൈഡിനും നിര്‍ദേശമുണ്ട്. താല്‍പര്യപത്രം സമര്‍പ്പിക്കുന്ന കമ്പനികള്‍ക്ക് കൂടുതല്‍ റൂട്ടുകള്‍ നിർദ്ദേശിക്കാമെന്നും വൈദ്യുതി ബോർഡ് അറിയിച്ചു.
Post Your Comments