KottayamNattuvarthaLatest NewsKeralaNews

കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : കാ​ർ ഡ്രൈ​വ​ർ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ സ്വ​ദേ​ശി ഷാ​ജി വി​ൽ​ഫ്ര​ഡ് ആ​ണ് മ​രി​ച്ച​ത്

പാ​ലാ: കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ കാ​ർ ഡ്രൈ​വ​ർ മ​രി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ലു പേ​ർ​ക്കു പ​രി​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ സ്വ​ദേ​ശി ഷാ​ജി വി​ൽ​ഫ്ര​ഡ് ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ കൊ​ല്ല​പ്പ​ള്ളി​ക്കു സ​മീ​പം ആ​റാം മൈ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം.

പാ​ലാ -തൊടു​പു​ഴ റൂ​ട്ടി​ൽ കൊ​ല്ല​പ്പ​ള്ളി​ക്കു സമീപമാണ് അപകടം നടന്നത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ മ​ല​യാ​റ്റൂ​ർ തീ​ർ​ഥാ​ട​ന​ത്തി​നു​ശേ​ഷം പാ​ലാ മു​ണ്ടു​പാ​ല​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​ക്കു പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Read Also : മോദിയുടെ വിദേശനയം പൂർണ്ണമായും അമേരിക്കയ്ക്കു കീഴടങ്ങിക്കൊണ്ടുള്ളതാണ്: തോമസ് ഐസക്

നാ​ട്ടു​കാ​രും പൊലീ​സും ചേ​ർ​ന്നാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ചേ​ർ​പ്പു​ങ്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മരിച്ച കാർ ‍ഡ്രൈവറുടെ മൃതദേ​ഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button