തൃശ്ശൂർ: പുതുതായി വാങ്ങിയ മൊബൈൽ ഫോണിന്റെ തകരാർ പരിഹരിക്കാതെ കടക്കാർ മടക്കിയ സംഭവത്തിൽ, ഉപഭോക്താവിന് അനുകൂലമായി കോടതി വിധി. കാറളം പുല്ലത്തറ കുരുവിള വീട്ടിൽ പോൾസൺ ടിവി ഫയൽ ചെയ്ത ഹർജിയിലാണ് മതിലകത്തുള്ള മൊബൈൽ പാർക്ക് ഉടമക്കെതിരെയും, കൊടുങ്ങല്ലൂർ വടക്കെ നടയിലുള്ള മൊബൈൽ കെയറിന്റെ ഉടമക്കെതിരെയും നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്.
Also Read : 60 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്ക് മുൻഗണന, നല്ല സുഹൃത്തിനായി അന്വേഷണം: നിബന്ധനകൾ ഇങ്ങനെ
പോൾസൺ, മതിലകത്തെ മൊബൈൽ പാർക്കിൽ നിന്ന് 4900 രൂപ നൽകിയാണ് ലെനോവയുടെ മൊബൈൽ ഫോൺ വാങ്ങിയത്. ഉപയോഗിച്ച് തുടങ്ങി അധികം വൈകാതെ ഫോൺ തകരാറിലായി. പരാതിയുമായി മൊബൈൽ കെയറിനെ ബന്ധപ്പെട്ടെങ്കിലും ഫോൺ ശരിയാക്കി നൽകാൻ അവർ തയ്യാറായില്ല.
ബാറ്ററി ബൾജ് ചെയ്തതാണെന്നും യാതൊന്നും ചെയ്യുവാനില്ലെന്നും പറഞ്ഞാണ് കൊടുങ്ങല്ലൂർ വടക്കെ നടയിലുള്ള മൊബൈൽ കെയറിൽ നിന്ന് മടക്കി വിട്ടത്. തുടർന്ന് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഹർജി ഫയൽ ചെയ്യുകയായിരുന്നു. നഷ്ടപരിഹാരമായി 6000 രൂപ നൽകാനാണ് കോടതി നിർദ്ദേശം.
Post Your Comments