ThiruvananthapuramNattuvarthaLatest NewsKeralaNews

ലോ​റി​യു​ടെ പി​ന്നി​ൽ ഘ​ടി​പ്പി​ച്ച കോ​ൺ​ക്രീ​റ്റ് മി​ക്സിം​ഗ് മെ​ഷീനി​ൽ ബൈ​ക്ക് ഇ​ടി​ച്ച് ഒരാൾ മരിച്ചു

ബാ​ല​രാ​മ​പു​രം ആ​ർ.​സി. തെ​രു​വി​ൽ തൊ​ളി​യ​റ​ത്ത​ല വീ​ട്ടി​ൽ ജോ​ൺ ​ബാ​ബു​ദാ​സ്(60) ആ​ണ് മ​രി​ച്ച​ത്

കാ​ട്ടാ​ക്ക​ട : ലോ​റി​യു​ടെ പി​ന്നി​ൽ ഘ​ടി​പ്പി​ച്ച കോ​ൺ​ക്രീ​റ്റ് മി​ക്സിം​ഗ് മെ​ഷീനി​ൽ ബൈ​ക്ക് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് ദാരുണാന്ത്യം. ബാ​ല​രാ​മ​പു​രം ആ​ർ.​സി. തെ​രു​വി​ൽ തൊ​ളി​യ​റ​ത്ത​ല വീ​ട്ടി​ൽ ജോ​ൺ ​ബാ​ബു​ദാ​സ്(60) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12-നാണ് സംഭവം. ​ബാ​ല​രാ​മ​പു​രം കാ​ട്ടാ​ക്ക​ട റോ​ഡി​ൽ അ​രു​മാ​ളൂ​രി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം നടന്നത്. അ​രു​മാ​ളൂ​രി​ൽ വ​ച്ച് കോ​ൺ​ക്രീ​റ്റ് മെ​ഷീ​നു​മാ​യി വ​ന്ന ലോ​റി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വേ ലോ​റി​യു​ടെ പി​ന്നി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള മെ​ഷീ​നി​ൽ ത​ട്ടി വീ​ഴു​ക​യും, മെ​ഷീ​ന്‍റെ ​ട​യ​ർ ക​യ​റി​യി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു.

Read Also : ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഉടൻ തന്നെ നാ​ട്ടു​കാ​രും പൊലീ​സും ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച ജോ​ൺ ​ബാ​ബു​ദാ​സ് അ​വി​വാ​ഹി​ത​നാ​ണ്. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ബാ​ല​രാ​മ​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ദേ​വാ​ല​യ​ത്തി​ൽ നടക്കും.

ലീ​ലാ​മ്മ, പ​രേ​ത​യാ​യ എ​ലി​സ​ബ​ത്ത്, പു​ഷ്പ​വ​ല്ലി, അ​ഗ​സ്റ്റി​ൻ, രാ​ജ​മ്മ, ജെ​റോ​ൺ, ഗി​ൽ​ബ​ർ​ട്ട്, രാ​ജ്കു​മാ​ർ എ​ന്നി​വ​ർ സഹോ​ദ​ര​ങ്ങ​ളാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button