കോലാപൂർ: മഹാരാഷ്ട്രയിലെ കോലാപൂരിനെ ഞെട്ടിച്ച ഉടുമ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വനത്തിൽ അതിക്രമിച്ച് കയറി ഉടുമ്പിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്ന് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബാംനോളി സ്വദേശിയായ യുവാവ് ആണ് ഇപ്പോൾ അറസ്റ്റിലായത്. വേട്ടയ്ക്കായി ഇയാളും സുഹൃത്തുക്കൾക്കൊപ്പം കാട്ടിൽ അതിക്രമിച്ച് കയറിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്.
ഉടുമ്പിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേരെയാണ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. ഹവിറ്റ് ഗ്രാമത്തില്‍ നിന്ന് ഒരാളെയും, രത്‌നഗിരി സ്വദേശികളായ രണ്ട് പേരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോലാപൂരിലെ സഹ്യാദ്രി കടുവാ സങ്കേതത്തിന്‍റെ ഉള്‍വനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാർച്ച് 31 ന് ഹവിറ്റ് ഗ്രാമത്തിലെ യുവാവ് തന്റെ സുഹൃത്തുക്കളെ വിളിച്ച് കാട്ടിലേക്ക് പോകാമെന്ന് പറയുകയായിരുന്നു. ഇപ്പോൾ, അറസ്റ്റിലായ യുവാവൊഴിച്ച് മറ്റ് മൂന്നുപേരുടെ കൈയ്യിലും നാടൻ തോക്കുകൾ ഉണ്ടായിരുന്നു.
Also Read:അദ്ധ്യാപക സമരം മൂലം വിദ്യാർത്ഥികൾക്ക് തോൽവി: പ്രിന്‍സിപ്പാളിനെ ഓഫീസില്‍ പൂട്ടിയിട്ട് ഉപരോധിച്ചു
തോക്കുമായി യുവാക്കൾ വനത്തിനുള്ളിലേക്ക് അതിക്രമിച്ച് കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടാനായത്. തോക്കിന് ലൈസൻസ് ഇല്ലെന്ന് പ്രതികൾ വ്യക്തമാക്കി. ചോദ്യം ചെയ്യലിന്റെ ഭാഗമായി ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഉടുമ്പിനെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങൾ കണ്ടത്. ബംഗാള്‍ മോണിറ്റര്‍ ലിസാര്‍ഡ് എന്നറിയപ്പെടുന്ന വളരെ വ്യത്യസ്‌ത വിഭാഗത്തില്‍ പെടുന്ന ഉടുമ്പിനെ ആണ് ഇവർ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
കുറ്റം തെളിയിക്കപ്പെട്ടാല്‍ വന്യജീവി സംരക്ഷണം നിയമമനുസരിച്ച് പ്രതികള്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്. കോടതി ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കേസ് വളരെ ഗൗരവമേറിയതാണെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വിശാൽ മാലി പറഞ്ഞു. യുവാക്കളുടെ ഫോണിൽ നിരവധി മൃഗങ്ങളുടെ ഫോട്ടോകൾ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments