ThiruvananthapuramLatest NewsKeralaNattuvarthaNews

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ആദ്യ യാത്രയിൽ അപകടത്തിൽപ്പെട്ട സംഭവം: ദുരൂഹതയെന്ന് എംഡി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ആദ്യ യാത്രയിൽ അപകടത്തിൽപ്പെട്ടു. തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് കല്ലമ്പലത്തിന് സമീപത്തു വച്ച് അപകടത്തിൽപ്പെട്ടത്. എതിർദിശയിൽനിന്നു വന്ന ലോറിയിൽ തട്ടി ബസിന്റെ സൈഡ് മിറർ തകർന്നു.

അപകടത്തിൽ, ബസിന്റെ മുൻഭാഗത്ത് നേരിയ കേടുപാടുകൾ സംഭവിച്ചു. ബസ് ജീവനക്കാർക്കും യാത്രക്കാർക്കും പരുക്ക് പറ്റിയിട്ടില്ല. സമീപത്തെ വർക്ക് ഷോപ്പിൽ നിന്നും കെഎസ്ആർടിസിയുടെ പഴയ മിറർ ഘടിപ്പിച്ച ശേഷമാണ് ബസ് സർവ്വീസ് പൂർത്തിയാക്കിയത്.

കൊച്ചിയിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മകളുടെ കുട്ടികളെയും മരിക്കാൻ നിർബന്ധിച്ചിരുന്നതായി സൂചന

അതേസമയം, കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ രംഗത്ത് വന്നു. ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ബസുകൾ ഇറങ്ങുമ്പോൾ അപകടം തുടർക്കഥയാകുകയാണെന്നും ഇതിന് പിന്നിൽ സ്വകാര്യലോബിയുണ്ടോ എന്ന് പരിശോധിക്കണമെന്നും ബിജു പ്രഭാകർ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button