Latest NewsKeralaNewsIndia

റിയർ വ്യൂ മിറർ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കേരള പോലീസ് നൽകുന്ന നിർദേശങ്ങൾ

വാഹമോടിക്കുമ്പോൾ റിയർ വ്യൂ മിററിന്റെ ഉപയോഗം വളരെ പ്രാധാന്യമേറിയതാണ്. കാറിന്റെ ഇരുവശത്തും സംഭവിക്കുന്നത് എന്താണെന്ന് കാണാനാണ് ഔട്ട്‌സൈഡ് റിയർ-വ്യൂ മിററുകൾ. റിയർ വ്യൂ മിറർ സംബന്ധിച്ച് കേരള പോലീസ് നൽകുന്ന നിർദേശങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

യാത്ര ആരംഭിക്കുന്നതിന് മുമ്പ് വാഹനങ്ങളിലെ റിയർവ്യൂ മിററുകളിൽ കാഴ്ച മറയ്ക്കും വിധം പൊടിയില്ല എന്ന് ഉറപ്പിക്കുക. വാഹനത്തിന്റെ പിൻവശത്തിന്റെ ഒരു ചെറിയ ഭാഗവും പുറകിൽ വരുന്ന വാഹനത്തെ കൃത്യമായി കാണാനും പറ്റുന്ന രീതിയിലാണ് റിയർ വ്യൂ മിറർ ക്രമീകരിക്കേണ്ടത്. ഔട്ട്‌സൈഡ് റിയർ-വ്യൂ മിറർ അഡ്ജസ്റ്റ് ചെയ്യുന്നതിന് മുമ്പ്, തലയുയർത്തി ശരിയാംവണ്ണം ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുക. തുടർന്ന് വലത് റിയർ മിററിൽ, കാറിന്റെ പിൻവശം ഏറ്റവും കുറവുള്ള രീതിയിൽ കാണാൻ ശ്രമിക്കുക. ഇത്തരത്തിൽ റോഡിലേക്കുള്ള കാഴ്ചപരിധി വർധിപ്പിക്കാം. സമാനമായ രീതിയിൽ ഇടത് റിയർ മിററും ക്രമീകരിക്കുക.

also Read:ഭാവിയില്‍ അച്ഛനില്ലാത്ത കുഞ്ഞുങ്ങള്‍ സാധ്യമാകും: ചൈനയിലെ ലാബിലെ പരീക്ഷണം വിജയകരം, ‘കന്യാ ജനനം’ എന്ന് വിശേഷണം

സൈഡ് റിയർ-വ്യൂ മിററുകളിൽ ബ്ലൈൻഡ് സ്‌പോട് മിറർ നൽകുന്നത് ഇന്ന് പതിവാണ്. വശങ്ങളിലേക്ക് കൂടുതൽ കാഴ്ചപരിധി ഒരുക്കുകയാണ് ബ്ലൈൻഡ് സ്‌പോട് മിററുകളുടെ ദൗത്യം. പിൻവശത്തേക്കുള്ള കാഴ്ചപരിധി ബ്ലൈൻഡ് സ്‌പോട് മിററുകൾ വർധിപ്പിക്കുമെങ്കിലും, ഇവ ചിലപ്പോൾ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. ബ്ലൈൻഡ് സ്‌പോട് മിററിലുള്ള ദൃശ്യങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നതാണ് ഇതിനു കാരണം. തിരക്കിട്ട റിയർ-വ്യൂ മിററുകളുടെ അഡ്ജസ്റ്റ്‌മെന്റിനിടെ വിരലടയാളങ്ങൾ പതിയുന്നത് ഒഴിവാക്കണം. റിയർ-വ്യൂ മിററുകളിലെ വിരലടയാളങ്ങൾ കാഴ്ച പരിധിയും വ്യക്തതയും കുറയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button