ThiruvananthapuramLatest NewsKeralaNattuvarthaNews

കുടുംബ കോടതികളിൽ പുതിയ തസ്‌തികകള്‍ സൃഷ്ടിക്കാൻ മന്ത്രിസഭായോഗ തീരുമാനം

കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) തസ്‌തിക സൃഷ്‌ടിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്

തിരുവനന്തപുരം: പുതുതായി അനുവദിച്ച ഏഴ് കുടുംബ കോടതികളില്‍ 21 തസ്‌തികകള്‍ വീതം സൃഷ്‌ടിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി. കുന്നംകുളം, നെയ്യാറ്റിൻകര, അടൂർ, പുനലൂർ, പരവൂർ, ആലുവ, വടക്കൻ പറവൂർ എന്നീ കോടതികളിലാണ് തസ്തികകൾ അനുവദിക്കുന്നത്. കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) തസ്‌തിക സൃഷ്‌ടിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.

Also Read : മുടികൊഴിച്ചില്‍ മാറാന്‍ പേരയില ഇങ്ങനെ ഉപയോ​ഗിക്കൂ

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ്, കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, തിരുവനന്തപുരം റീജിയനല്‍ ക്യാന്‍സര്‍ സെന്ററിലെ നേഴ്‌സിംഗ് അസിസ്റ്റന്റ്, ക്ലീനര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ ജീവനക്കാര്‍ക്ക് ശമ്പളം, അലവന്‍സുകള്‍, മറ്റാനുകൂല്യങ്ങള്‍ എന്നിവ 11-ാം ശമ്പളപരിഷ്‌കരണ ഉത്തരവിന്‍ പ്രകാരം പരിഷ്‌കരിക്കരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button