Latest NewsIndiaNews

മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ബി.ജെ.പി നേതാവ് മരിച്ച നിലയിൽ

ബംഗളൂരു: കർണാടക ഗ്രാമീണ വികസന പഞ്ചായത്ത് രാജ് മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ കെ.എസ് ഈശ്വരപ്പയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ബി.ജെ.പി നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബെലഗാവിയിലെ ഹിൻഡലഗ സ്വദേശിയായ സന്തോഷ് പാട്ടീലിനെയാണ് ലോഡ്ജ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഉഡുപ്പിയിലെ പ്രധാന ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ ആണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

സന്തോഷിനെ ഏപ്രിൽ 11 തിങ്കളാഴ്ച മുതൽ കാണാതായിരുന്നു. തന്റെ മരണത്തിന് ‘നേരിട്ട് ഉത്തരവാദി’ ഈശ്വരപ്പയാണെന്നും മന്ത്രിയെ ശിക്ഷിക്കണമെന്നും കാട്ടി ഇയാൾ സുഹൃത്തുക്കൾക്ക് സന്ദേശമയച്ചിരുന്നു. സന്തോഷ് അയച്ചതായി കരുതപ്പെടുന്ന സന്ദേശത്തിന്റെ ഉറവിടം പോലീസ് അന്വേഷിക്കുന്നുണ്ട്.

Also Read:നിമിഷപ്രിയയുടെ മോചനത്തിന് സാധ്യതയില്ല, നയതന്ത്ര ഇടപെടലിന് കഴിയില്ലെന്ന് കേന്ദ്രം: മകൾ തെറ്റ് ചെയ്തിട്ടില്ലെന്ന് അമ്മ

സന്തോഷ് മരിക്കുന്നതിന് മുൻപായി തന്റെ മരണത്തിന് ഉത്തരവാദി ഈശ്വരപ്പയാണെന്ന് അറിയിച്ചുകൊണ്ടുള്ള സന്ദേശം സുഹൃത്തിനയച്ചിരുന്നതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ‘എന്റെ മരണത്തിന്റെ ഏക കാരണം ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി ഈശ്വരപ്പയാണ്. അയാൾ ശിക്ഷിക്കപ്പെടണം. ഞാൻ എന്റെ സ്വപ്നങ്ങൾ മാറ്റിവെച്ച് ആണ് മരിക്കാൻ തീരുമാനമെടുത്തത്. എന്റെ ഭാര്യയ്ക്കും മകനും, പ്രധാനമന്ത്രി, മുഖ്യമന്ത്രി, മുതിർന്ന ലിംഗായത്ത് നേതാവ് യെദ്യൂരപ്പ എന്നിവരുടെ സഹായം ലഭിക്കണം. കെ.എസ് ഈശ്വരപ്പ ശിക്ഷിക്കപ്പെണം. സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും ത്യജിച്ചുകൊണ്ട് തിരിച്ചുവരവില്ലാത്ത ഒരു യാത്രയാണ് ഞാൻ നടത്തുന്നത്. സുഹൃത്തുക്കളാരും എന്റെ മരണത്തിനുത്തരവാദികളല്ല’, സന്തോഷിന്റെ അവസാന സന്ദേശം ഇങ്ങനെയായിരുന്നു.

കാരാർ ജീവനക്കാരനായ തന്നോട് മന്ത്രി, ഒരു പദ്ധതിയുടെ മൊത്തം ചെലവിന്റെ 40% കോഴ ചോദിച്ചതായി സന്തോഷ് ആരോപണമുന്നയിച്ചിരുന്നു. ഈശ്വരപ്പയെ കൂടാതെ, ഗ്രാമവികസനത്തിലും പഞ്ചായത്ത് രാജ് (ആർഡിപിആർ) ഉദ്യോഗസ്ഥരും അഴിമതി നടത്തിയെന്ന് സന്തോഷ് ആരോപിച്ചിരുന്നു. ഹിന്ദു യുവ വാഹിനിയുടെ ദേശീയ സെക്രട്ടറിയായിരുന്ന സന്തോഷ്, 2019ൽ പൂർത്തിയാക്കിയ ഒരു പ്രോജക്റ്റിന്റെ പണം ഈശ്വരപ്പ നൽകിയില്ലെന്ന് ആരോപിച്ച് രംഗത്ത് വരികയായിരുന്നു.

Also Read:മുടികൊഴിച്ചില്‍ മാറാന്‍ പേരയില ഇങ്ങനെ ഉപയോ​ഗിക്കൂ

‘കോവിഡും മറ്റ് രാഷ്ട്രീയ കാരണങ്ങളും കാരണം, പ്രക്രിയ വൈകിക്കൊണ്ടിരിക്കുകയാണ്. ഞാൻ 2019 ൽ പ്രോജക്റ്റ് പൂർത്തിയാക്കി, പക്ഷേ ഇതുവരെ ഒരു പൈസ പോലും അതിന് ലഭിച്ചിട്ടില്ല. ഹിൻഡാൽഗയിൽ ഞാൻ ഏറ്റെടുത്ത് ചെയ്ത റോഡ് പണിക്ക് വർക്ക് ഓർഡർ ലഭിച്ചില്ല. പേയ്‌മെന്റ് റിലീസ് ചെയ്തില്ല. ഞാൻ ഈശ്വരപ്പയെ കാണാനായി ചെന്നപ്പോൾ, അദ്ദേഹത്തിന്റെ ചില സഹായികൾ മൊത്തം പ്രോജക്റ്റിന്റെ 40% – ഏകദേശം 4 കോടി രൂപ, നൽകണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ഞാൻ പണം നൽകിയില്ല. വായ്പയെടുത്ത് പദ്ധതി പൂർത്തിയാക്കി. ഇതോടെ, ഞാനൊരു കടക്കാരനായി. ഒരുപാട് പേർക്ക് പണം കൊടുക്കാനുണ്ട്. ഇപ്പോൾ, വായ്പ നൽകിയവർ എന്നെ വേട്ടയാടുകയാണ്’, സന്തോഷ് പറഞ്ഞതിങ്ങനെയായിരുന്നു.

അതേസമയം, ഈ ആരോപണങ്ങൾ നിഷേധിച്ച ഈശ്വരപ്പ തനിക്ക് സന്തോഷിനെ അറിയില്ലെന്ന് അവകാശപ്പെട്ടു. തുടർന്ന്, സന്തോഷിനെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തു. ശിവമോഗയിലെ വസതിയിൽ വെച്ച് ഈശ്വരപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഇതിന്റെ ഫോട്ടോകളും തെളിവുകളും തന്റെ പക്കലുണ്ടെന്നും കാണിച്ച് പാട്ടീൽ പിന്നീട് മന്ത്രിക്കെതിരെ രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button