ErnakulamKeralaNattuvarthaNews

ക്ഷേത്രത്തിൽ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ

ഇടുക്കി ഇരുമ്പുപാലം മംഗലത്ത് വീട്ടിൽ രമേശനെയാണ് (27) പിടികൂടിയത്

കോതമംഗലം: അയ്യങ്കാവ് ശ്രീധർമശാസ്ത ക്ഷേത്രത്തിൽ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഇടുക്കി ഇരുമ്പുപാലം മംഗലത്ത് വീട്ടിൽ രമേശനെയാണ് (27) പിടികൂടിയത്. കോതമംഗലം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

അതിരാവിലെ മോഷ്ടിക്കാൻ ക്ഷേത്രത്തിൽ കയറിയപ്പോൾ ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

Read Also : രാമന്‍റെ പേരിൽ രാഷ്ട്രീയം കളിക്കുന്നത് ശിവസേന: ഉദ്ധവ് താക്കറെയ്‌ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി

എസ്.എച്ച്.ഒ ബേസിൽ തോമസ് എസ്.എമാരായ ജോർജ്, മാർട്ടിൻ, എ.എസ്.ഐമാരായ റെജി, രഘുനാഥ്, മുഹമ്മദ്, എസ്.സി.പി.ഒമാരായ നിഷാന്ത്, ഷക്കീർ, ശ്രീജിത്, മെറ്റിൽഡ എന്നിവരടങ്ങിയ സം​ഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button