ലക്‌നൗ: സ്‌കൂളിലെ കുട്ടികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഓഫ്‌ലൈന്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിറുത്തിവച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വൈശാലിയിലെ കെ ആര്‍ മംഗലം വേള്‍ഡ് സ്‌കൂളിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം ഗാസിയാബാദിലെ തന്നെ മറ്റൊരു സ്‌കൂളിലെ കുട്ടികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Read Also :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : പ്രതികൾ അറസ്റ്റിൽ
കൂടുതല്‍ കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിറുത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ക്ലാസ് മുറികളും ബസുകളും അണുമുക്തമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണ വിധേയമായതോടെ, ഇക്കഴിഞ്ഞ ഫെബ്രുവരി മുതലാണ് സംസ്ഥാനത്ത് ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്.
ഗുജറാത്തിലെ വഡോദരയിലെത്തിയ മുംബൈ സ്വദേശിക്ക് ഒമിക്രോണ്‍ എക്‌സ് ഇ ഉപവകഭേദം സ്ഥിരീകരിച്ചിരുന്നു. ഇതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. നേരത്തേ ജൂണ്‍ മാസത്തില്‍ രാജ്യത്ത് കോവിഡ് നാലാം തരംഗം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കാനിടയുണ്ടെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍, കേരളം ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
Post Your Comments