
പാലക്കാട്: യൂറോപ്യൻ ജീവിത നിലവാരത്തിലേക്ക് കേരളം ഉയർന്നു കഴിഞ്ഞുവെന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ‘സാമ്പത്തിക ബാധ്യത മൂലം മൂന്നുപേരും, കാർഷിക പ്രതിസന്ധി മൂലം ഒരാളും ആത്മഹത്യ ചെയ്ത വാർത്ത ഇന്നുരാവിലെ കേട്ടത് യൂറോപ്പിൽ നിന്നല്ല സഖാവേ’ എന്ന് ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
യൂറോപ്യൻ ജീവിത നിലവാരത്തിലേക്ക് കേരളം ഉയർന്നു കഴിഞ്ഞെന്ന് സീതാറാം യെച്ചൂരി.
സാമ്പത്തിക ബാധ്യത മൂലം മൂന്നുപേരും കാർഷിക പ്രതിസന്ധി മൂലം ഒരാളും ആത്മഹത്യ ചെയ്ത വാർത്ത ഇന്നുരാവിലെ കേട്ടത് യൂറോപ്പിൽ നിന്നല്ല സഖാവേ.
അതേസമയം, സിൽവർ ലൈൻ പദ്ധതി കേരളത്തിന്റെ വികസനത്തിന് അനിവാര്യമാണെന്നും കേരളാ വികസനമാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments