
ന്യൂഡൽഹി: രാജ്യത്തെ ജനങ്ങള്‍ വിശ്വസിക്കുകയും, ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയ്യാറാണെന്ന് റോബര്‍ട്ട് വദ്ര. ബിസിനസുകാരനും, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമാണ് റോബര്‍ട്ട് വദ്ര.
Also Read : റോപ്പ് വേയിലെ കേബിൾ കാറുകൾ കൂട്ടിയിടിച്ച് രണ്ട് മരണം
ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം ഡല്‍ഹിയിലേക്ക് പോകാന്‍ ഇന്‍ഡോറിലെത്തിയതാണ് അദ്ദേഹം.
നിലവില്‍ രാജ്യത്തുള്ളത് യഥാര്‍ത്ഥ ജനാധിപത്യമല്ലെന്ന് വദ്ര പറഞ്ഞു.
രാജ്യവും രാഷ്ട്രീയവും രണ്ടും മാറുകയാണ്. എന്നാല്‍, രാജ്യം മാറുന്ന രീതി ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്. സത്യം പറയാന്‍ മാധ്യമങ്ങള്‍ ഭയപ്പെടുന്നു. ഇതല്ല യഥാര്‍ത്ഥ ജനാധിപത്യമെന്ന് വദ്ര കൂട്ടിച്ചേർത്തു.
Post Your Comments