റാഞ്ചി: ഝാർഖണ്ഡിൽ റോപ്പ് വേയിലെ കേബിൾ കാറുകൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. ത്രികൂട് ഹിൽസിൽ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിനു സമീപമാണ് അപകടം.
ഒട്ടേറെ പേർ കേബിൾ കാറുകളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. പന്ത്രണ്ടു കാബിനുകളിലായി 48 പേർ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. രണ്ടു വ്യോമസേനാ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.ദേശീയ ദുരന്ത പ്രതികരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും സഹായത്തിനായി രംഗത്തുണ്ടെന്ന് പോലീസ് പറഞ്ഞു.
ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിൽനിന്ന് 20 കിലോമീറ്റർ ദൂരത്തിലാണ് റോപ് വേ. 766 മീറ്റർ നിളമുള്ള റോപ് വേ 392 മീറ്റർ ഉയരത്തിലാണ്. 25 കാബിനുകളാണ് ആകെയുള്ളത്. ഒരു കാബിനിൽ നാലു പേർക്കാണ് കയറാനാവുക.
Post Your Comments