തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ്. ഈ സാഹചര്യത്തില്‍ പ്രതിദിന കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചു.
എന്നാല്‍, ഇനിമുതല്‍ പരിശോധനകള്‍ തുടരുമെങ്കിലും കണക്കുകള്‍ പുറത്തുവിടില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.
എല്ലാ ദിവസവും വൈകിട്ട് 5.50ഓടെയായിരുന്നു പ്രതിദിന കണക്കുകള്‍ ആരോഗ്യവകുപ്പ് വാര്‍ത്താകുറിപ്പായി പ്രസിദ്ധീകരിച്ചിരുന്നത്. എന്നാല്‍, ഇന്ന് മുതല്‍ കണക്കുകള്‍ പുറത്തുവിടില്ല.
കോവിഡിന്റെ എല്ലാ തരംഗങ്ങളിലും സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം ഉയര്‍ന്നിരുന്നു. 49,000 വരെ രോഗികള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്ത ഒരു സാഹചര്യമാണ് സംസ്ഥാനത്ത് നിലനിന്നിരുന്നത്. എന്നാല്‍, ഇന്ന് കേസുകള്‍ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇന്നലെ 223 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Post Your Comments