ഖാര്‍ഗോണ്‍: മധ്യപ്രദേശില്‍ രാമനവമി ഘോഷയാത്രയ്ക്കിടെ ഉണ്ടായ ആക്രമങ്ങളില്‍ നടപടികളുമായി സര്‍ക്കാര്‍. രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ അനധികൃത താമസക്കാരുടെ വീടുകള്‍ പൊളിച്ചു മാറ്റാനുള്ള നീക്കമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ നടത്തുന്നത്. സ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. അക്രമങ്ങളോട് വിട്ടുവീഴ്ചയില്ലെന്ന് പൊലീസ് അധികൃതരും വ്യക്തമാക്കി. അക്രമസംഭവങ്ങളില്‍ ഞായറാഴ്ച 77 പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഘോഷയാത്രയ്ക്ക് നേരെ കല്ലെറിയുന്നവരുടെ വീടുകള്‍ പൊളിക്കുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഖാര്‍ഗോണിലെ മോഹന്‍ ടാക്കീസിന് സമീപത്തെ മൂന്ന് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി. ഈ നടപടി, കൂടുതല്‍ പ്രദേശങ്ങളിലേക്കും ഏര്‍പ്പെടുത്തുമെന്ന് ഡിഐജി തിലക് സിങ് പറഞ്ഞു.
അതേസമയം, പൊളിച്ച കടകളും കയ്യേറി നിര്‍മ്മിച്ചതാണെന്നും, ഘോഷയാത്രയിലേക്ക് കല്ലെറിയാന്‍ ഇവരും ഉണ്ടായിരുന്നതായും ഖാര്‍ഗോണ്‍ എസ്ഡിഎം മിലിന്ദ് ദോഖെ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് സംസ്ഥാനത്ത് ഇപ്പോള്‍ രാമനവമി ഘോഷയാത്രയിലേക്ക് കല്ലെറിഞ്ഞവരുടെ വീടുകള്‍ പൊളിക്കുന്നത്.
Madhya Pradesh Government commences demolition of houses of those who allegedly pelted stones on the #RamNavami procession in Khargone.@ManojSharmaBpl shares details with @ShivaniGupta_5 pic.twitter.com/XG39yaTEas
— News18 (@CNNnews18) April 11, 2022
Post Your Comments