Latest NewsNewsSaudi ArabiaInternationalGulf

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നവർക്ക് കർശന ശിക്ഷ: മുന്നറിയിപ്പുമായി സൗദി

റിയാദ്: അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നവർക്ക് കർശന ശിക്ഷ നൽകുമെന്ന മുന്നറിയിപ്പുമായി സൗദി അറേബ്യ. അനധികൃതമായി സൗദിയിലേക്കു കടക്കാൻ ശ്രമിക്കുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ (2 കോടിയിലേറെ രൂപ) പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

Read Also: ‘കണിക്കൊന്നയെ അപമാനിച്ചു’: ഗൗരി സിജി മാത്യൂസിന്റെ വിഷു ഫോട്ടോകള്‍ വിവാദത്തില്‍

നിയമലംഘകരെ രാജ്യത്തേക്ക് കടക്കാൻ സഹായിക്കുന്നവർക്കും വാഹന സൗകര്യം ഏർപ്പെടുത്തുന്നവർക്കും കർശന ശിക്ഷ നൽകും. ഇവരുടെ വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടുകയും ചെയ്യും. നുഴഞ്ഞു കയറ്റക്കാർക്കും അവരെ സഹായിക്കുന്നവർക്കും എതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിവിധ കുറ്റകൃത്യങ്ങളിൽപ്പെട്ട 12,920 പേരെ ഒരാഴ്ചയ്ക്കിടെ അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി.

Read Also: എനിക്ക് എത്രമാത്രം പ്രതിഭ ഉണ്ടായിരുന്നോ അതിനേക്കാൾ പ്രതിഭയുള്ള കളിക്കാരനാണ് ആ ഇന്ത്യൻ യുവതാരം: റിക്കി പോണ്ടിംഗ്

shortlink

Related Articles

Post Your Comments

Related Articles


Back to top button