ഡൽഹി: ചരിത്ര സ്മാരകമായ കുത്തബ് മിനാർ യഥാർത്ഥത്തിൽ ‘വിഷ്ണു സ്തംഭം’ ആണെന്ന പ്രസ്താവനയുമായി വിശ്വഹിന്ദു പരിഷത്ത് വക്താവ് വിനോദ് ബൻസാൽ രംഗത്ത്. 27 ഹിന്ദു-ജൈന ക്ഷേത്രങ്ങൾ തകർത്ത് ലഭിച്ച വസ്തുക്കൾ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളതെന്നും ബൻസാൽ വ്യക്തമാക്കി.
കുത്തബ് മിനാർ സമുച്ചയത്തിലെ പുരാതന ക്ഷേത്രങ്ങൾ പുനഃനിർമ്മിക്കണമെന്നും ആരാധന നടത്താൻ അനുവദിക്കണമെന്നും നേരത്തെ, വിഎച്ച്പി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഹൈന്ദവ സമൂഹത്തെ കളിയാക്കാൻ വേണ്ടി മാത്രമാണ് കുത്തബ് മിനാർ നിർമ്മിച്ചതെന്നും തകർത്ത 27 ക്ഷേത്രങ്ങളും പുനഃനിർമ്മിക്കണമെന്നും ബൻസാൽ ആവശ്യപ്പെട്ടു. ഹിന്ദുക്കൾക്ക് അവിടെ പ്രാർഥന നടത്താൻ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുത്തബ് മിനാർ സമുച്ചയത്തിൽ നിന്ന് ഗണേശ വിഗ്രഹങ്ങൾ കണ്ടെത്തിയതായി ദേശീയ സ്മാരക അതോറിറ്റി അധ്യക്ഷനും ബിജെപി നേതാവുമായ തരുൺ വിജയ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Leave a Comment