ലക്‌നൗ: രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള പത്ത് കോടി കുടുംബങ്ങളെ അയോധ്യയിലെ ചടങ്ങുകളുടെ ഭാഗമാകാന്‍ ക്ഷണിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത്.
Read Also: ഒന്നുകില്‍ കണ്‍വെന്‍ഷന്‍ അല്ലെങ്കില്‍ കോണ്‍ഗ്രസും പൊലീസും തമ്മിലുള്ള യുദ്ധം: കെ സുധാകരന്‍
അയോധ്യയിലെ ചടങ്ങുകള്‍ക്കൊപ്പം പത്ത് കോടി പേര്‍ പൂജയും നാമജപവും നടത്തുമെന്ന് വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. അലോക് കുമാര്‍ പറഞ്ഞു.
ശ്രീരാമന്റെ അയോധ്യയിലേക്കുള്ള മടങ്ങിവരവ് ദീപാവലിയായി രാജ്യം ആഘോഷിച്ചു. 500 വര്‍ഷത്തിന് ശേഷം ജന്മസ്ഥലത്തേക്ക് രാമന്‍ മടങ്ങിയെത്തുന്ന ദിനമായ ജനുവരി 22-ന് ലോകം മുഴുവന്‍ രണ്ടാം ദീപാവലി ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ജനുവരി 22ന് ലോകമാകെയുള്ള ഹിന്ദു സമൂഹം അവരുടെ സമീപത്തെ ക്ഷേത്രങ്ങളെ അയോധ്യയാക്കി മാറ്റി പൂജയും ആരാധനയും നടത്തും. ‘ശ്രീരാം ജയറാം ജയജയ റാം’ എന്ന മന്ത്ര ധ്വനികളുമായി ലക്ഷക്കണക്കിന് ഗ്രാമങ്ങളില്‍ അയോധ്യ സൃഷ്ടിക്കും. അയോധ്യയിലെ മന്ദിരത്തിന്റെ ഉദ്ഘാടനം എല്ലായിടത്തും തത്സമയം കാണിക്കും’, അലോക് കുമാര്‍ പറഞ്ഞു.
Post Your Comments