എറണാകുളം: കനത്തമഴയിൽ കരിമുഗൾ പീച്ചിങ്ങച്ചിറയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന താത്കാലിക ഷെഡ് ഇടിഞ്ഞ് മുപ്പതടിയോളം താഴേക്ക് പതിച്ച് അപകടം. പതിനഞ്ച് പേർ താമസിച്ചിരുന്ന ഷെഡാണ് താഴേക്ക് പതിച്ചത്. അപകടസമയത്ത് പത്തുപേരോളമുണ്ടായിരുന്നു. ഇവർ ഷെഡിനൊപ്പം താഴേക്ക് വീണെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പുത്തൻകുരിശ് പഞ്ചായത്ത് ആറാം വാർഡിൽ ഇന്നലെ രാത്രിയാണ് അപകടം. അപകടത്തിൽപ്പെട്ട രണ്ടു പേരെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : വിനോദയാത്രയ്ക്കായി കൊച്ചിയിലെത്തിയ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചു : യുവാവ് അറസ്റ്റിൽ
വലിയമലയുടെ ഒരുഭാഗം മുപ്പതടിയോളം താഴ്ചയിൽ മണ്ണെടുത്തശേഷം കരിങ്കല്ല് ഉപയോഗിച്ച് കെട്ടിനിർത്തിയ ഭാഗത്തിന് മുകളിലായി സ്ഥാപിച്ച താത്കാലിക ഷെഡാണ് ഇടിഞ്ഞു വീണത്. പഴയ മെഷിനറികൾ വാങ്ങി പൊളിച്ചുമാറ്റുന്ന മുംബൈ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഷെഡിൽ താമസിച്ചിരുന്നത്. ഇവർക്ക് വാടകയ്ക്ക് നൽകിയ സ്ഥലത്താണ് ഷെഡ് സ്ഥാപിച്ചിരുന്നത്.
Post Your Comments