പൂനെ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് നാലാം തോൽവി. ഏഴ് വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ മുംബൈയെ തകർത്തത്. യുവ താരം അനുജ് റാവത്തിന്‍റെയും മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെയും തകര്‍പ്പന്‍ ബാറ്റിംഗിന്‍റെ കരുത്തില്‍ മുംബൈ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം, 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ മറികടന്നു.
അനുജ് റാവത്ത് 47 പന്തില്‍ 66 റണ്‍സെടുത്തപ്പോള്‍ കോഹ്ലി 36 പന്തില്‍ 48 റണ്‍സെടുത്തു. നാലു കളികളില്‍ നാലും തോറ്റ് മുംബൈ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് വീണപ്പോള്‍, നാലു കളികളില്‍ മൂന്നാം ജയവുമായി ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. സ്കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 151-6, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 18.3 ഓവറില്‍ 152-3.
Read Also:- വിളർച്ചയെ ചെറുക്കാൻ..
അതേസമയം, ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ ജയം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം, 17.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു. ചെന്നൈയുടെ നാലാം തോല്‍വിയാണിത്. 75 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് സണ്‍റൈസേഴ്‌സിന്റെ വിജയം എളുപ്പമാക്കിയത്.
Post Your Comments