Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KollamLatest NewsKeralaNattuvarthaNews

ബൈക്കും സ്കൂട്ടറുകളും മൊബൈൽ ഫോണുകളും മോഷ്ടിച്ചു : യുവാക്കള്‍ അറസ്റ്റിൽ

കരുനാഗപ്പള്ളി മരുതെക്ക് കുളക്കട പുത്തന്‍വീട്ടില്‍ മുനീര്‍ (19), മരുതെക്ക് ആലുംകടവ് മഹേശ്വരി ഭവനില്‍ ഗൗതം (18) എന്നിവരാണ് പിടിയിലായത്

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ വിവിധ ഭാഗങ്ങളില്‍നിന്നും ബൈക്കും സ്കൂട്ടറുകളും മൊബൈൽ ഫോണുകളും മോഷ്ടിച്ച യുവാക്കള്‍ അറസ്റ്റിൽ. കരുനാഗപ്പള്ളി മരുതെക്ക് കുളക്കട പുത്തന്‍വീട്ടില്‍ മുനീര്‍ (19), മരുതെക്ക് ആലുംകടവ് മഹേശ്വരി ഭവനില്‍ ഗൗതം (18) എന്നിവരാണ് പിടിയിലായത്.

കരുനാഗപ്പള്ളി മാര്‍ക്കറ്റ് റോഡിലെ ഇലക്ട്രിക്കല്‍ കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ച ഇവര്‍ കരുനാഗപ്പള്ളി ആലുംമൂട് ജംങ്ഷന് സമീപം നില്‍ക്കുകയായിരുന്ന യുവാവിന്‍റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. മോഷണദൃശ്യങ്ങള്‍ കടയിലെ സി.സി ടി.വിയില്‍ പതിഞ്ഞിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Read Also : മുന്നറിയിപ്പില്ലാതെ ലെയ്ൻ മാറരുത്: വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണമെന്ന് അബുദാബി പോലീസ്

കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ അലോഷ്യസ് അലക്‌സാണ്ടര്‍, എ.എസ്.ഐമാരായ ഷാജിമോന്‍, നന്ദകുമാര്‍, നിസാമുദ്ദീന്‍, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button