Latest NewsKeralaIndiaNews

ജോസഫൈൻ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലപാടെടുത്തു: പിണറായി വിജയൻ

കണ്ണൂർ: മുൻ വനിതാ കമ്മീഷൻ അധ്യക്ഷയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എം.സി ജോസഫൈൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവ്, വനിതാ കമ്മീഷൻ അധ്യക്ഷ എന്നീ നിലകളിലുള്ള ജോസഫൈന്റെ ഇടപെടലുകൾ, സ്ത്രീ സമൂഹത്തിന് നീതി ഉറപ്പാക്കുക, പുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തിൽ ഊന്നിയുള്ളതായിരുന്നുവെന്നും ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read:ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വകവരുത്തി സൈന്യം

തൊഴിലാളികൾക്കും സ്ത്രീകൾക്കും ജനങ്ങൾക്കാകെയും വേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ച നേതാവാണ് ജോസഫൈൻ എന്ന് മുഖ്യമന്ത്രി പറയുന്നു. ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അവർ, സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെടുത്തതെന്നും പിണറായി വിജയൻ ഓർമിപ്പിക്കുന്നു. ജോസഫൈന്റെ വേർപാട് കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിനും സ്ത്രീ മുന്നേറ്റങ്ങൾക്കും കനത്ത നഷ്ടമാണുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിവാദങ്ങളിൽ എപ്പോഴും തലവെച്ച് കൊടുത്തിരുന്ന ആളാണ് ജോസഫൈൻ. സ്ത്രീ സുരക്ഷയും സമത്വവും സി.പി.എം ഉയർത്തി കാട്ടിയിരുന്ന കാലത്തായിരുന്നു എം.സി ജോസഫൈൻ വിവാദങ്ങളിലേക്ക് പാർട്ടിയെ എത്തിക്കുന്നത്. പി ശശിക്കെതിരെ പാർട്ടി പ്രവർത്തക ലൈംഗിക അതിക്രമ പരാതി നൽകിയ വിഷയത്തിൽ, പീഡനം ഉണ്ടായാൽ ആദ്യം അറിയിക്കേണ്ടത് പാർട്ടിയെ ആയിരിക്കണമെന്ന് പറഞ്ഞത് മുതൽ, വനിതാ കമ്മീഷൻ അധ്യക്ഷയായിരിക്കെ ഒരു വാർത്താ ചാനലിന്റെ പരിപാടിയിൽ, സഹായം അഭ്യർത്ഥിച്ച് വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയത് വരെ നീളുന്നു ജോസഫൈന്റെ വിവാദ ഇടപെടലുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button