മസ്കത്ത്: സമുദ്രമാർഗം രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 52 പേരെ അറസ്റ്റ് ചെയ്ത് ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലായിരുന്നു സംഭവം. തീരപ്രദേശത്തിനടുത്ത് വിവിധ സ്ഥലങ്ങളിൽ നിന്ന് മൂന്ന് ബോട്ടുകളാണ് റോയൽ ഒമാൻ പോലീസ് പിടികൂടിയത്.
ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 52 വിദേശികളാണ് ഈ ബോട്ടുകളിൽ ഉണ്ടായിരുന്നത്. അധികൃതരുടെ കണ്ണുവെട്ടിച്ച് രാജ്യത്തേക്ക് കടക്കാനായിരുന്നു ഇവർ ശ്രമിച്ചത്. പിടിയിലായവർക്കെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Read Also: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം ഇതുവരെ ലഭിച്ചില്ല : സമരം തുടങ്ങുമെന്ന് ഇടത് അനുകൂല യൂണിയനുകൾ
Post Your Comments