Latest NewsUAENewsGulf

മക്കയിലെ മസ്ജിദുൽ ഹറമിൽ സംഘർഷം: പവിത്രത കാത്തുസൂക്ഷിക്കേണ്ട സ്ഥലമാണെന്ന് ഹറം സുരക്ഷാ സേനയുടെ മുന്നറിയിപ്പ്

റിയാദ്: മക്കയിലെ മസ്ജിദുൽ ഹറമിൽ സംഘർഷം. സംഭവത്തിൽ, രണ്ട് തീർത്ഥാടകർ പി‌ടിയിൽ. സഫ മർവയ്ക്ക് ഇടയിൽ വെച്ച് വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഘർഷത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സഫ മർവയ്ക്ക് ഇടയിൽ വെച്ച് രണ്ട് പേർ തമ്മിൽ തർക്കമുണ്ടാവുകയും, ഇത് കൈയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.
സംഭവത്തിൽ നിയമനടപടികൾ തു‌ടങ്ങിയതായി അധികൃതർ അറിയിച്ചു.

പവിത്രമായ ഈ സ്ഥലത്തെ അതിന്റെ പ്രാധാന്യത്തോട് കൂടി തീർത്ഥാട‌നത്തിനെത്തുന്നവർ സമീപിക്കണമെന്നും, സമാധാനം പാലിക്കണമെന്നും ഹറം സുരക്ഷാ സേന അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം, രണ്ട് വര്‍ഷത്തോളമായി ഹജ്ജിനെത്തുന്ന തീർത്ഥാടകരിൽ നിയന്ത്രണമുണ്ടായിരുന്നു. രണ്ട് വർഷത്തിന് ശേഷമാണ് രാജ്യത്തിന് പുറത്തു നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സൗദി അനുമതി നല്‍കുന്നത്.

Also Read:ഹൈറേഞ്ചിൽ വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ നാല് പേർക്ക് മിന്നലേറ്റു: ഒരാൾ മരിച്ചു

അതേസമയം, ഈ വര്‍ഷത്തെ ഹജ്ജിന് രാജ്യത്തിനകത്തും പുറത്തും നിന്നുമായി പത്ത് ലക്ഷം പേര്‍ക്ക് അവസരം നല്‍കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഓരോ രാജ്യങ്ങള്‍ക്കുമായുള്ള ക്വാട്ട പിന്നീട് അറിയിക്കും. 65 വയസ്സിന് താഴെയുള്ളവര്‍ക്ക് മാത്രമായിരിക്കും ഹജ്ജിന് അനുമതി. സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. രാജ്യത്തിന് പുറത്തു നിന്ന് ഹജ്ജിന് എത്തുന്നവര്‍ സൗദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button