കിളിമാനൂർ: വിധവയെ വീട്ടിൽ കയറി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. മടവൂർ ചേങ്കോട്ടുകോണം രാജി മന്ദിരത്തിൽ ഉണ്ണി എന്ന സത്യൻ (54) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 22 നായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് ഭാഷ്യമിങ്ങനെ: അയൽവാസിയായ പ്രതി കഴിഞ്ഞ കുറെ നാളുകളായി സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. പലതവണ വിലക്കിയെങ്കിലും ഇയാൾ പിന്മാറിയില്ല. പ്രതിയെ പേടിച്ച് വീടിന് പുറത്തിറങ്ങാൻ പോലും സ്ത്രീ ഭയപ്പെട്ടിരുന്നതിനിടക്കാണ് ഉപദ്രവിക്കാൻ ശ്രമമുണ്ടായത്.
Read Also : കര്‍ണാടകയില്‍ വര്‍ഗീയ കലാപത്തിന് ശ്രമം, ശ്രീരാമ ഘോഷ യാത്ര അലങ്കോലമാക്കി : വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു
പള്ളിക്കൽ സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സാഹിൽ.എം, ബാബു, എ.എസ്.ഐ അനിൽ കുമാർ, സി.പി.ഒമാരായ അജീസ്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments